Kerala
നമ്പർ 18 പോക്‌സോ കേസ്; അഞ്ജലി റിമാദേവ് ചോദ്യം ചെയ്യലിന് ഹാജരായില്ല
Kerala

നമ്പർ 18 പോക്‌സോ കേസ്; അഞ്ജലി റിമാദേവ് ചോദ്യം ചെയ്യലിന് ഹാജരായില്ല

Web Desk
|
18 March 2022 7:08 AM GMT

ഇന്നു കൂടി ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കോടതിയിൽ റിപ്പോർട്ട് ചെയ്യുമെന്ന് സി എച്ച് നാഗരാജു

നമ്പർ 18 പോക്‌സോ കേസിൽ അഞ്ജലി റിമാ ദേവ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. ഇതു വരെ അഞ്ജലി ചോദ്യം ചെയ്യലിന് ഹാജറായിട്ടില്ല. ഇന്നു കൂടി ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കോടതിയിൽ റിപ്പോർട്ട് ചെയ്യുമെന്നും റിമാൻഡിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നും കമ്മീഷ്ണർ പറഞ്ഞു.

അതേസമയം റോയ് വയലാട്ടിൻറേയും സൈജു എം.തങ്കച്ചൻറേയും ജാമ്യാപേക്ഷയിൽ ഈ മാസം 21 ന് കോടതി വിധി പറയും. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ.സോമനാണ് കേസ് വിധി പറയാൻ മാറ്റിയത്. കേസിൽ ഒന്നാം പ്രതിയാണ് റോയ് വയലാട്ട്. സൈജു തങ്കച്ചൻ രണ്ടാം പ്രതിയും അഞ്ജലി റീമദേവ് മൂന്നാംപ്രതിയുമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നമ്പർ 18 ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

റോയി വയലാട്ടും സൈജു എം.തങ്കച്ചനും മൂന്നു ദിവസം മുമ്പാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിയാണ് റോയി വയലാട്ട് കീഴടങ്ങിയത്. തിങ്കളാഴ്ച രാവിലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് സൈജു കീഴടങ്ങിയത്.

കോഴിക്കോട് താമസിക്കുന്ന അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് പൊലീസ് റോയി വയലാട്ട് അടക്കമുള്ളവർക്കെതിരേ പോക്സോ കേസ് എടുത്തത്. 2021 ഒക്ടോബർ 20-ന് റോയി വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വെച്ച് അതിക്രമം ഉണ്ടായതായാണ് പരാതി.

Similar Posts