Kerala
നമ്പർ 18 പോക്‌സോ കേസ്; അഞ്ജലി റിമാ ദേവ് ചോദ്യം ചെയ്യലിന് ഹാജരായി
Kerala

നമ്പർ 18 പോക്‌സോ കേസ്; അഞ്ജലി റിമാ ദേവ് ചോദ്യം ചെയ്യലിന് ഹാജരായി

Web Desk
|
23 March 2022 9:20 AM GMT

കൊച്ചി കമ്മീഷണർ ഓഫീസിലാണ് ഹാജരായത്

നമ്പർ 18 പോക്‌സോ കേസിൽ അഞ്ജലി റിമാ ദേവ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി കമ്മീഷണർ ഓഫീസിലാണ് ഹാജരായത്. രാവിലെയോടെയാണ് ഇവർ ഓഫീസിൽ എത്തിയത്.

ഒരു എംഎൽഎ യുടെ ഭാര്യ ഉൾപ്പെടെയുള്ള ആറു പേരടങ്ങിയ സംഘമാണ് ഇപ്പോൾ തനിക്കെതിരെ പരാതിക്കാരിയെ ഉപയോഗിച്ചുകൊണ്ട് വേട്ടയാടുന്നതെന്നാണ് അഞ്ജലിയുടെ ആരോപണം. എംഎൽഎയുടെ ഓഫീസിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങൾ ചോദ്യം ചെയ്തതാണ് ഇത്തരത്തിൽ തന്നെ കുടുക്കാൻ കാരണമായതെന്ന് അഞ്ജലി വെളിപ്പെടുത്തി. എന്നാൽ ആരാണ് എംഎൽഎ എന്ന കാര്യം അഞ്ജലി വെളിപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്.

കേസിൽ മൂന്നാംപ്രതിയാണ് അഞ്ജലി റീമദേവ്. ഒന്നാം പ്രതി ഹോട്ടലുടമ റോയ് വയലാട്ടും സൈജു തങ്കച്ചൻ രണ്ടാം പ്രതിയുമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നമ്പർ 18 ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

റോയി വയലാട്ടും സൈജു എം.തങ്കച്ചനും മൂന്നു ദിവസം മുമ്പാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിയാണ് റോയി വയലാട്ട് കീഴടങ്ങിയത്. തിങ്കളാഴ്ച രാവിലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് സൈജു കീഴടങ്ങിയത്.

കോഴിക്കോട് താമസിക്കുന്ന അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് പൊലീസ് റോയി വയലാട്ട് അടക്കമുള്ളവർക്കെതിരേ പോക്സോ കേസ് എടുത്തത്. 2021 ഒക്ടോബർ 20-ന് റോയി വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വെച്ച് അതിക്രമം ഉണ്ടായതായാണ് പരാതി.

Similar Posts