Kerala
ആലപ്പുഴ സി.പി.എമ്മിലെ വിഭാഗീയത അന്വേഷിക്കും, യു.പ്രതിഭക്കെതിരെ നടപടിയില്ല; ജില്ല സെക്രട്ടറി
Kerala

'ആലപ്പുഴ സി.പി.എമ്മിലെ വിഭാഗീയത അന്വേഷിക്കും, യു.പ്രതിഭക്കെതിരെ നടപടിയില്ല'; ജില്ല സെക്രട്ടറി

Web Desk
|
23 April 2022 8:20 AM GMT

'സി.പി.എം നേതാക്കളെ പരസ്യമായി വിമർശിച്ച യു പ്രതിഭ എംഎൽഎ തെറ്റ് പറ്റിയെന്ന് വിശദീകരണം നൽകി'

ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത അന്വേഷിക്കാൻ സംസ്ഥാന സമിതി അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്ന് ജില്ലാ സെക്രട്ടറി ആർ.നാസർ. ജില്ലയിലെ നാല് ഏരിയ കമ്മിറ്റികളിലെ വിഭാഗീയതയാണ് അന്വേഷിക്കുന്നത്. പാർട്ടി നേതാക്കൾക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ച യു.പ്രതിഭ എംഎൽഎക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു.

'ആലപ്പുഴ സൗത്ത്, നോർത്ത്, ഹരിപ്പാട്, തകഴി ഏരിയാ കമ്മിറ്റികളിലെ വിഭാഗീയതയാണ് സംസ്ഥാന സമിതി നിയോഗിക്കുന്ന കമ്മീഷൻ അന്വേഷിക്കുക .സി.പി.എം നേതാക്കളെ പരസ്യമായി വിമർശിച്ച യു പ്രതിഭ എംഎൽഎ തെറ്റ് പറ്റിയെന്ന് വിശദീകരണം നൽകി.വിശദീകരണം പാർട്ടിക്ക് തൃപ്തികരമായതിനാൽ നടപടി ഉണ്ടാകില്ലെന്നും ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയിൽ 12 അംഗ സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുത്തു. സെക്രട്ടറിയേറ്റിൽ എച്ച്.സലാമും, കെ.രാജമ്മയും പുതുമുഖങ്ങളായി ഉൾപ്പെട്ടപ്പോൾ തരം താഴ്ത്തപെട്ട കെ രാഘവന്റെ തിരിച്ചു വരവ് അപ്രതീക്ഷിതമായി. പാർട്ടി നിയന്ത്രണത്തിൽ ഉള്ള പടനിലം സ്‌കൂളിലെ നിർമാണ പ്രവർത്തനത്തിൽ അഴിമതി കാണിച്ചെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്നാണ് രാഘവനെ തരംതാഴ്ത്തിയത്. അതേസമയം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ജി.സുധാകരനെ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കുകയും ചെയ്തു.

Similar Posts