Kerala
Kerala
വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവം; ഇ.പി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി
|7 July 2022 5:11 AM GMT
കോടതിയെ സമീപിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സിന്‍ മജീദ്
കൊച്ചി: വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഇ.പി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ജയരാജൻ തടയാൻ ശ്രമിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതികൾ കോടതിയിലോ പൊലീസിലോ ഇത്തരം ആരോപണം ഉന്നയിച്ചിട്ടില്ലെന്നും പ്രതികളുടെ നീക്കം കുറ്റകൃത്യത്തിൻറെ ഗൗരവം കുറയ്ക്കാനെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അതേസമയം, പരാതിയുമായി മുന്നോട്ട് പോകുമെന്നും കോടതിയെ സമീപിക്കുമെന്ന് കേസില്‍ അറസ്റ്റിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സിന്‍ മജീദ് മീഡിയവണിനോട് പറഞ്ഞു.