Kerala
Kerala
'രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ചയില്ല': നിലപാട് കടുപ്പിച്ച് സി.പി.ഐ
|5 Jun 2024 4:26 AM GMT
തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെയാണ് സി.പി.ഐ നിലപാട് കടുപ്പിച്ചത്
തിരുവനന്തപുരം: രാജ്യസഭാ സീറ്റിൽ വീട്ടുവീഴ്ചയില്ലെന്ന് സി.പി.ഐ. രാജ്യസഭാ സീറ്റ് സി.പി.ഐക്ക് അവകാശപ്പെട്ടതാണ്. കേരള കോണ്‍ഗ്രസിന് വേണമെങ്കില്‍ മറ്റ് പദവികള്‍ നല്കുന്നതില് വിരോധമില്ലെന്നും സി.പി.എം നേത്വത്വത്തെ അറിയിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെയാണ് സി.പി.ഐ നിലപാട് കടുപ്പിച്ചത്.
ജൂലൈ ഒന്നിനാണ് മൂന്ന് രാജ്യസഭാ സീറ്റില്‍ ഒഴിവ് വരുന്നത്.ബിനോയ് വിശ്വം,എളമരം കരീം,ജോസ് കെ മാണിയുമാണ് രാജ്യസഭാ സീറ്റ് ഒഴിയുന്നത്. സി.പി.ഐ, കേരള കോണ്‍ഗ്രസ് (എം),ആര്.ജെ.ഡി, എന്‍.സി.പി തുടങ്ങിയവരാണ് സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്നത്.
കേരള കോണ്‍ഗ്രസ് എമ്മിന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷസ്ഥാനം ഉള്‍പ്പെടെ നല്കുന്നതില് എതിര്‍പ്പില്ലെന്നും സി.പി.ഐ,സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.