Kerala
നിലപാടിൽ മാറ്റമില്ല, സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല: ഗവര്‍ണര്‍
Kerala

നിലപാടിൽ മാറ്റമില്ല, സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല: ഗവര്‍ണര്‍

Web Desk
|
12 Dec 2021 6:28 AM GMT

സർവകലാശാല നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടലില്ലെന്ന് തെളിയിച്ചാൽ മാത്രം തീരുമാനം പുനപ്പരിശോധിക്കാമെന്നും ഗവര്‍ണര്‍.

സർവകലാശാല വിഷയത്തിലെ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ മുൻനിർത്തി സർവകലാശാലകളിൽ നിയമനം വേണ്ട. മുഖ്യമന്ത്രിയെ ചാൻസലറാക്കുന്നതാണ് പരിഹാരമെന്നും ഗവർണർ പറഞ്ഞു.

സർക്കാറുമായി ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ല. ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റി ഓർഡിനൻസ് ഇറക്കിയാൽ ഉടൻ ഒപ്പിടാൻ തയ്യാറാണ്. തന്നെ മുന്നിൽനിർത്തി നിയമനം നടത്തേണ്ടതില്ല. മുഖ്യമന്ത്രി ചാൻസലറായിരുന്നാൽ പിന്നെ പ്രശ്‌നങ്ങളുദിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു.

സർവകലാശാലകളിലെ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടലില്ലെന്ന് തെളിയിച്ചാൽ മാത്രം തീരുമാനം പുനപ്പരിശോധിക്കാൻ തയ്യാറാണ്. ചാൻസലർ ഭരണഘടനാ പദവിയല്ല. ഗവർണർ ചാൻസലർ പദവിയിലിരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണെന്നും ഗവർണർ പറഞ്ഞു.

യൂണിവേഴ്‌സിറ്റി സർക്കാരിന്റെ വകുപ്പല്ല. അത് സ്വതന്ത്ര സ്ഥാപനമാണ് എന്നോർക്കണം. അതിൽ നടത്തുന്ന ഇടപെടലുകൾ വേദനയോടെ കണ്ട് നിക്കുകയാണ്. കുറച്ചൊക്കെയാകാം, പക്ഷെ ഒരു പരിധി കടക്കരുതെന്നും ഗവർണർ പറഞ്ഞു.

മുഖ്യമന്ത്രി ചാൻസിലറാവുകയാണ് പ്രശ്‌നത്തിനുള്ള പരിഹാരം. ചെയ്യേണ്ടതൊക്കെ നേരിട്ട് ചെയ്യട്ടെ, ഗവർണർ വഴി നടപ്പാക്കേണ്ട. ഞാൻ തൃപ്തനല്ല. പക്ഷെ ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ല.

സർക്കാർ നിയമത്തെ ബഹുമാനിക്കണം. നടപടിക്രമങ്ങൾ ലംഘിച്ച് നിയമനങ്ങൾ നടത്തരുത്. വി.സിയെ വീണ്ടും നിയമിച്ചോളൂ, പക്ഷെ നിയമം പാലിക്കേണ്ടതില്ലേയെന്നും ഗവർണർ മാധ്യമങ്ങളോട് ചോദിച്ചു.

Governor Arif Mohammad Khan has said he will not change his stance on the university issue. No recruitment in universities for self-determination. The governor said the solution was to make the chief minister the chancellor.


Similar Posts