Kerala
രാത്രിയിൽ സി ടി സ്കാൻ ഇല്ല; തിരുവനന്തപുരം മെഡിക്കൾ കോളേജിൽ രോ​ഗികൾ പ്രതിസന്ധിയിൽ
Kerala

രാത്രിയിൽ സി ടി സ്കാൻ ഇല്ല; തിരുവനന്തപുരം മെഡിക്കൾ കോളേജിൽ രോ​ഗികൾ പ്രതിസന്ധിയിൽ

Web Desk
|
22 July 2023 4:30 AM GMT

ജോലിഭാരം കൂടുതലാണെന്നും വെെകിട്ട് പ്രവർത്തിക്കാൻ കഴിയില്ലെന്നും കാണിച്ച് ഡോക്ടർമാർ സൂപ്രണ്ടിന് കത്ത് നൽകി.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൾ കോളേജിൽ രോ​ഗികൾ പ്രതിസന്ധിയിൽ. മെഡിക്കൽ കോളേജിൽ രാത്രി ആറ് മണിക്ക് ശേഷം സി ടി സ്കാൻ നിർത്തിവച്ചു. ജോലിഭാരം കൂടുതലാണെന്നും വെെകിട്ട് പ്രവർത്തിക്കാൻ കഴിയില്ലെന്നും കാണിച്ച് ഡോക്ടർമാർ സൂപ്രണ്ടിനു കത്ത് നൽകി. ആരോഗ്യ മന്ത്രി മിന്നൽ സന്ദർശനം നടത്തി നിർദ്ദേശം നൽകിയിട്ടും ഫലമില്ല.

ഒരു വിഭാ​ഗം ഡോക്ടർമാരുടെ നിസഹകരണമാണ് രോ​ഗികളെ ദുരിതത്തിലാക്കിയിരുക്കുന്നത്. വ്യാഴാഴ്ച മുതലാണ് രാത്രി സ്കാനിം​ഗ് എടുക്കാൻ കഴിയില്ലെന്ന് കാട്ടി ഡോക്ടർമാർ സൂപ്രണ്ടിനു കത്ത് നൽകിയത്. ഇതിനു ശേഷം സ്കാനിം​ഗ് നടന്നിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി എത്തുന്ന രോഗികൾ മണിക്കൂറുകൾ കാത്തിരുന്നു മടങ്ങുന്നു. ആരോഗ്യ മന്ത്രി മിന്നൽ സന്ദർശനം നടത്തി 24 മണിക്കൂറും സി ടി സ്കാൻ നടത്തണമെന്ന നിർദ്ദേശം നൽകിയിരുന്നു എങ്കിലും ഇന്നലെ രാത്രിയും സിടി സ്കാൻ പ്രവർത്തിച്ചില്ല.


Similar Posts