Kerala
കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി ജീവനക്കാർ ഇരുട്ടിലായിട്ട് മൂന്ന് മാസം
Kerala

കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി ജീവനക്കാർ ഇരുട്ടിലായിട്ട് മൂന്ന് മാസം

Web Desk
|
15 July 2022 1:31 AM GMT

കുടിശ്ശികയായ മൂന്ന് ലക്ഷത്തിലധികം രൂപ ജീവനക്കാർ അടക്കണമെന്ന് ആശുപത്രി

പാലക്കാട്: അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി ജീവനക്കാർ മൂന്ന് മാസമായി വെളിച്ചമില്ലാതെയാണ് താമസിക്കുന്നത്. അഞ്ച് വർഷത്തെ ബില്ല് അടക്കാത്തതിനാൽ കെ.എസ്.ഇ.ബി ഡോർ മെറ്ററിയുടെ ഫ്യൂസ് ഊരി. ഇത് സംബന്ധിച്ച് ഇന്നലെ നിയമസഭയിൽ വലിയ തർക്കമാണ് നടന്നത്.

കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ഭൂരിഭാഗം ജീവനക്കാരും മറ്റ് പ്രദേശങ്ങളിൽ നിന്നും ജോലിക്ക് എത്തിയവരാണ്. ഇവർ താമസിക്കുന്ന ഡോർ മെറ്ററിയിലാണ് കഴിഞ്ഞ മൂന്ന് മാസമായി വൈദ്യുതിയില്ലാത്തത്. ആദിവാസികളുടെ ചികിത്സക്കായി സർക്കാർ പ്രത്യേകമായി നിർമ്മിച്ച ആശുപത്രിയിലെ ജീവനക്കാരാണ് ദുരിതം അനുഭവിക്കുന്നത്.

2017 മുതൽ വൈദ്യുതി ബില്ലിൽ കുടിശ്ശിക ഉണ്ടെന്ന് ചൂണ്ടികാട്ടിയാണ് കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയത്. മൂന്നു ലക്ഷത്തി നാൽപതിനായിരം രൂപയാണ് കുടിശ്ശിക. ഈ പണം ജീവനക്കാർ അടക്കണമെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. മൂന്ന് വർഷത്തിനിടെ പല ജീവനക്കാരും പുതുതായി വന്നതാണെന്നും തങ്ങൾക്ക് പണമടക്കാൻ കഴിയില്ലെന്ന് ജീവനക്കാരും പറയുന്നു. ഇത് സംബന്ധിച്ച് നിയമസഭയിൽ ഭരണ-പ്രതിപക്ഷ തർക്കമാണ് ഇന്നലെ നടന്നത്. ഇതിന് ശേഷം കോട്ടത്തറ ട്രൈബൽ ആശുപത്രി സംബന്ധിച്ച ഒരു വാർത്തയും പുറത്ത് പോകരുതെന്ന കർശന നിർദേശം ആശുപത്രി ജീവനക്കാർക്ക് നൽകിയിട്ടുണ്ട്.

Similar Posts