Kerala
സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം തുടരുന്നു; മെഗാ വാക്സിനേഷൻ ക്യാമ്പുകളില്‍ പലതും നിര്‍ത്തിവെച്ചു 
Kerala

സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം തുടരുന്നു; മെഗാ വാക്സിനേഷൻ ക്യാമ്പുകളില്‍ പലതും നിര്‍ത്തിവെച്ചു 

Web Desk
|
16 April 2021 8:36 AM GMT

വാക്സിന്‍ സ്വീകരിക്കാനെത്തിയവരെ തിരിച്ചയക്കുകയാണ്.

ക്രഷിങ് ദ കർവിന്‍റെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ച മെഗാ വാക്സിനേഷൻ ക്യാമ്പുകളിൽ പലതും വാക്സിൻ ക്ഷാമത്താൽ നിർത്തിവെച്ചു. മലപ്പുറം ജില്ലയിൽ 37000 ഡോസ് വാക്സിൻ മാത്രമാണ് സ്റ്റോക്കുള്ളത്. കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത പലരും വാക്സിൻ ലഭിക്കാതെ മടങ്ങുകയാണ്. കോട്ടയത്ത് പല ക്യാമ്പുകളില്‍ നിന്നും വാക്സിനേഷനായി എത്തിയവരെ തിരിച്ചയക്കുകയായിരുന്നു.

കൊല്ലത്ത് കോവിഷീൽഡ് വാക്സിന്‍റെ ക്ഷാമമാണുള്ളത്. വാക്സിൻ ക്ഷാമമുള്ളതിനാൽ ഇടുക്കിയിലെ വിതരണ കേന്ദ്രങ്ങളുടെ എണ്ണം 30 ആക്കി ചുരുക്കി. ജില്ലയിൽ 6000 ഡോസ് വാക്സിൻ മാത്രമാണ് ഇനി ബാക്കിയുള്ളത്.

പാലക്കാട് ജില്ലയിൽ കൂടുതൽ വാക്സിൻ എത്തിയില്ലെങ്കിൽ മെഗാ ക്യാമ്പുകൾ നിർത്തിവെക്കുമെന്ന് അധികൃതർ അറിയിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രികളിലും വാക്സിനേഷൻ മുടങ്ങി. കോഴിക്കോട് ഇന്ന് വിതരണം ചെയ്യാനുള്ള സ്റ്റോക്ക് മാത്രമാണുള്ളത്.

തൃശൂരിൽ വാക്സിൻ ക്ഷാമത്തെ തുടർന്ന് നിർത്തിവെച്ച ക്യാമ്പുകൾ ഇനിയും ആരംഭിച്ചിട്ടില്ല. ഇന്ന് 50000 ഡോസ് കൂടി എത്തുന്നതോടെ പ്രതിസന്ധി ഒഴിവാക്കാനാകുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.

Similar Posts