Kerala
സംസ്ഥാനത്ത് സാമൂഹ്യനീതി തുല്യമായി കൈവന്നിട്ടില്ല, സെക്രട്ടറിയേറ്റ് തമ്പുരാൻ കോട്ടയായി തുടരുന്നു; സ്വാമി സച്ചിദാനന്ദ
Kerala

സംസ്ഥാനത്ത് സാമൂഹ്യനീതി തുല്യമായി കൈവന്നിട്ടില്ല, സെക്രട്ടറിയേറ്റ് തമ്പുരാൻ കോട്ടയായി തുടരുന്നു; സ്വാമി സച്ചിദാനന്ദ

Web Desk
|
31 Aug 2023 7:09 AM GMT

മന്ത്രി പി.എ.മുഹമ്മദ്‌ റിയാസിനെ വേദിയിലിരുത്തിയായിരുന്നു സ്വാമി സച്ചിദാനന്ദയുടെ വിമർശനം.

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യനീതി തുല്യമായി കൈവന്നിട്ടില്ലെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ. സെക്രട്ടറിയേറ്റ് തമ്പുരാൻ കോട്ടയായി തുടരുന്നു എന്നും അദ്ദേ​ഹം വിമർശിച്ചു. ശിവ​ഗിരിയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ്‌ റിയാസിനെ വേദിയിലിരുത്തിയായിരുന്നു സ്വാമി സച്ചിദാനന്ദയുടെ വിമർശനം.

ശ്രീനാരായണഗുരു ആ​ഗ്രഹിച്ചിരുന്നത് ക്ഷേത്രത്തിൽ എല്ലാവർക്കും തൊഴാനുളള അവകാശം മാത്രമായിരുന്നില്ല. എല്ലാവർക്കും പൂജയ്ക്ക് കാർമികത്വം വ​ഹിക്കാനും ക്ഷേത്രത്തിന്റെ ഭരണം നടത്താനുമുളള അവകാശം കൂടി ആയിരുന്നു. എന്നാൽ ഇപ്പോഴും അതിൽ മാറ്റം വന്നിട്ടില്ല. ശബരിമല, ചോറ്റാനിക്കര, ​ഗുരുവായൂർ അടക്കമുളള പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലേക്ക് പൂജാരിമാരെ ക്ഷണിക്കുമ്പോൾ അവിടെയ്ക്ക് ബ്രാഹ്മണർക്ക് മാത്രമാണ് അനുവാദം നൽകുന്നത് അദ്ദേ​ഹം പറഞ്ഞു. എൽ.ഡി.എഫ് ആയാലും യു.‍ഡി.എഫ് ആയാലും ഈ കാര്യത്തിൽ വ്യത്യാസമില്ലെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേർത്തു.


Similar Posts