Kerala
No export of fruits and vegetables in Karipur without Nipa Free Certificate
Kerala

നിപയൊഴിഞ്ഞിട്ടും നിയന്ത്രണമൊഴിഞ്ഞില്ല; കരിപ്പൂരിൽ നിപ ഫ്രീ സർട്ടിഫിക്കറ്റില്ലാതെ പഴം, പച്ചക്കറി കയറ്റുമതിയില്ല

Web Desk
|
22 Oct 2023 3:00 AM GMT

കൊച്ചിയിൽ നിന്നുള്ള 'നിപ്പ ഫ്രീ' സർട്ടിഫിക്കറ്റ് ഹാജറാക്കുന്നവർക്ക് മാത്രമാണ് കരിപ്പൂരിൽ നിന്നും കയറ്റുമതിക്ക് അനുമതി നൽകുന്നത്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ പഴം ,പച്ചക്കറി കയറ്റുമതിക്കുള്ള നിയന്ത്രണം തുടരുന്നു. നിപ്പയുടെ പശ്ചത്തലത്തിൽ ആരോഗ്യ വകുപ്പ് ഏർപെടുത്തിയ നിയന്ത്രണമാണ് ഇപ്പോഴും തുടരുന്നത്. കൊച്ചിയിൽ നിന്നുള്ള നിപ്പ ഫ്രീ സർട്ടിഫിക്കറ്റ് ഹാജറാക്കുന്നവർക്ക് മാത്രമാണ് കരിപ്പൂരിൽ നിന്നും കയറ്റുമതിക്ക് അനുമതി നൽകുന്നത്.

കോഴിക്കോട് ജില്ലയിൽ നിപ്പ സ്ഥിരീകരിച്ചതോടെ നെടുമ്പാശേരി വിമാനത്താവളം വഴിയു ഉള്ള കയറ്റുമതിക്ക് നിപ്പ ഫ്രീ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി. പിന്നീട് ഉത്തരവ് കണ്ണൂർ വിമാനത്താവളത്തിനു മായി ഇറക്കി. നിലവിൽ കൊച്ചിയിൽ നിന്നും നിപ്പ ഫ്രീ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് മാത്രമെ കരിപ്പൂരിൽ നിന്നും കയറ്റുമതിക്ക് അനുമതി നൽകുന്നുള്ളു. ഇതൊടെ പലരും കരിപ്പൂരിന് പകരം മറ്റ് വിമാനത്താവളങ്ങളിലേക്ക് കാർഗോ അയക്കാൻ തുടങ്ങി.

ആരോഗ്യ വകുപ്പ് നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രിയുടെ വാദം. എന്നാൽ ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവ് മറയാക്കിയാണ് കരിപ്പൂരിൽ നിന്നും പഴം , പച്ചക്കറി കയറ്റുമതിക്ക് നിപ്പ ഫ്രീ സർട്ടിഫിക്കറ്റ് ചോദിക്കുന്നത്. പഴം , പച്ചക്കറി എന്നിവയുടെ ഗുണനിലവാര പരിശോനക്ക് എല്ലാ വിത സൗകര്യവും കരിപ്പുരിൽ ഉണ്ടായിരിക്കെയാണ് കൊച്ചിയിൽ നിന്നും അനുമതി വാങ്ങേണ്ടി വരുന്നത്. നിപ്പയുമായി ബന്ധപെട്ട നിയന്ത്രണങ്ങൾ എല്ലായിടത്തു മാറിയെങ്കിലും കരിപ്പൂരിലെ കാർഗോ സർവ്വീസിൽ ഇത് തുടരുകയാണ്

Similar Posts