Kerala
നിയമവിരുദ്ധ ആരാധനാലയങ്ങൾ വേണ്ട; അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി
Kerala

നിയമവിരുദ്ധ ആരാധനാലയങ്ങൾ വേണ്ട; അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി

Web Desk
|
26 Aug 2022 11:15 AM GMT

ലൈസന്‍സ് നല്‍കുന്നതിന് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കണം

കൊച്ചി: അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥന ഹാളുകളും അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ആരാധനാലയങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ മാനദണ്ഡം പാലിക്കാനും നിര്‍ദേശം. മലപ്പുറത്തെ നൂറുൽ ഇസ്ലാമിക സാംസ്കാരിക സംഘം നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദേശം

മലപ്പുറം അമരമ്പലം പഞ്ചായത്തിലെ വാണിജ്യകെട്ടിടം ആരാധനാലയമാക്കണമെന്നാവശ്യപ്പെട്ടാണ് നൂറുൽ ഇസ്‍ലാം സാംസ്‌കാരിക സംഘം ഹൈക്കോടതിയെ സമീപിച്ചത്.വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടം നിസ്കാരത്തിനും മറ്റും ഉപയോഗിക്കാനായി ജില്ലാ കളക്ടർക്ക് അപേക്ഷ നൽകlയിരുന്നു .ഈ അപേക്ഷ ജില്ലാ കലക്ടർ തള്ളിയതിനെതിരെയാണ് ഹരജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

കെട്ടിടത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ 36 സമാന ആരാധനാലയങ്ങൾ ഉള്ളതിനാലും ഇന്റലിജൻസ് റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലായിരുന്നു കളക്ടർ അപേക്ഷ നേരത്തെ തള്ളിയത്. ഹരജിക്കാരുടെ ആവശ്യം നിരസിച്ച കോടതി സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥന ഹാളുകളും അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

പുതിയ ആരാധനാലയങ്ങൾക്കുള്ള അപേക്ഷ പരിഗണിക്കുമ്പോൾ സമാനമായ ആരാധനാലങ്ങൾ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം. കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള സർക്കുലർ സംസ്ഥാന സർക്കാർ പുറപ്പെടുവിക്കണം. അപൂർവങ്ങളിൽ അപൂർവ്വം കേസുകളിൽ പൊലീസിന്റെയും ഇന്റലിജൻസിന്റെയും റിപ്പോർട്ടനുസരിച്ച് മാത്രമേ ഇത്തരം അപേക്ഷകളിൽ അനുമതി നൽകാവൂയെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവിട്ടു.

Similar Posts