Kerala
Kerala
കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ വർധനയില്ല
|7 Feb 2024 1:01 PM GMT
കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടിയാണ് തീരുമാനം
തിരുവനന്തപുരം: വിരമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ വർധിപ്പിക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചതിന് അനുപാധികമായി പെൻഷനും വർധിപ്പിക്കണമെന്ന ആവശ്യവും സർക്കാർ തള്ളി. വിരമിച്ച ജീവനക്കാർ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.