Kerala
കെ-റെയിൽ വേണ്ട; കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനവുമായി കെ-റെയിൽ വിരുദ്ധ സമരസമിതി
Kerala

'കെ-റെയിൽ വേണ്ട'; കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനവുമായി കെ-റെയിൽ വിരുദ്ധ സമരസമിതി

Web Desk
|
3 Nov 2024 1:18 PM GMT

കേരളത്തിന് കെ-റെയിൽ ആവശ്യമില്ലേയെന്ന് റെയിൽവേ മന്ത്രിയുടെ മറുപടി

കോഴിക്കോട്: കെ-റെയിലിനായി കേന്ദ്രം സനദ്ധത അറിയിച്ചതിന് പിന്നാലെ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം നൽകി കെ-റെയിൽ വിരുദ്ധ സമരസമിതി. കെ-റെയിലിന് അനുമതി നൽകരുതെന്നാണ് സമിതിയുടെ ആവശ്യം.

റെയിൽവേ മന്ത്രിയുടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ വിവിധ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്താൻ വരവേയാണ് നിവേദനം നൽകിയത്.

കെ-റെയിൽ കേരളത്തിന് ആവശ്യമല്ലേയെന്നായിരുന്നു മന്ത്രിയുടെ മറുപടി.

കേരളം പാരിസ്ഥിതികവും , സാങ്കേതികവുമായ പ്രശ്‌നങ്ങൾ പരിഹരിച്ച് പുതിയ നിർദ്ദേശം മുന്നോട്ട് വയ്ക്കുകയാണെങ്കിൽ കെ-റെയിലുമായി മുന്നോട്ടു പോകാൻ റെയിൽവേ സന്നദ്ധമാണെന്നാണ് റെയിൽവേ മന്ത്രി തൃശൂരിൽ പറഞ്ഞത്.

പുതിയ ഡിപിആർ മുന്നോട്ട് വെക്കണമെന്ന് റെയിൽവേ മന്ത്രി പറഞ്ഞതോടെ വെട്ടിലായിരിക്കുകയാണ് കെ-റെയിലിനെ അതിരൂക്ഷമായി വിമർശിച്ച ബിജെപി സംസ്ഥാന ഘടകം.

മുഖ്യമന്ത്രി കെ-റെയിലുമായുള്ള ബന്ധപ്പെട്ട് ഡൽഹിയിൽ വെച്ച് റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ശബരി പാതയെക്കുറിച്ചും കേരളം ആവശ്യപ്പെട്ട കൂടുതൽ മെമു ട്രെയിനുകളെക്കുറിച്ചും മന്ത്രി സംസാരിച്ചു. കൂടുതൽ മെമു ട്രെയിനുകളുടെ നിർമാണപ്രവർത്തി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിർമാണം പൂർത്തിയായാൽ ഏറ്റവുമധികം പരിഗണിക്കാൻ പോവുന്നത് കേരളത്തെയാണെന്നും റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു.

Similar Posts