Kerala
പോക്‌സോ കേസ് പ്രതികളായ അധ്യാപകർക്കെതിരെ അച്ചടക്ക നടപടിക്ക് കോടതിയുടെ തീർപ്പ് വേണ്ട: ഹൈക്കോടതി
Kerala

പോക്‌സോ കേസ് പ്രതികളായ അധ്യാപകർക്കെതിരെ അച്ചടക്ക നടപടിക്ക് കോടതിയുടെ തീർപ്പ് വേണ്ട: ഹൈക്കോടതി

Web Desk
|
29 Oct 2022 9:29 AM GMT

സ്‌കൂൾ അടച്ചുപൂട്ടാൻ മാനേജർ തീരുമാനിച്ചാൽ തടയാനാവില്ലെന്നും ഹൈക്കോടതി

കൊച്ചി: പോക്‌സോ കേസിൽ പ്രതികളായ അധ്യാപകർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ കോടതിയുടെ തീർപ്പ് വേണ്ടെന്ന് ഹൈക്കോടതി. അച്ചടക്ക നടപടിയും നിയമനടപടിയും രണ്ടും രണ്ടാണെന്നും അധ്യാപകർക്കെതിരെ നടപടിയെടുക്കാൻ കോടതി വിധി വരുന്നത് വരെ കാത്തു നിൽക്കേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

സംസ്ഥാനത്ത് പല സ്‌കൂൾ അധ്യാപകർക്കെതിരെയും പോക്‌സോ കേസുകൾ വരുന്ന സമയത്ത് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന സമീപനത്തിനെതിരെയാണ് കോടതി മുന്നോട്ട് വന്നിരിക്കുന്നത്. ഒരാൾക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതിന് നിയമം തടസ്സമല്ല എന്നും വിചാരണ പൂർത്തിയായില്ല എന്നത് കൊണ്ട് തെറ്റുകാരനെതിരെ നടപടിയെടുക്കാതിരിക്കാനാവില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ഹയർ സെക്കൻഡറി അധ്യാപകയുടെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

ഇത് കൂടാതെ സ്‌കൂൾ അടച്ചുപൂട്ടുന്ന കാര്യം മാനേജർക്ക് തീരുമാനിക്കാമെന്നും അടച്ചുപൂട്ടൽ അല്ല നയമെന്ന പേരിൽ സർക്കാരിന് ഇത് തടയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരു വർഷം മുമ്പ് നോട്ടീസ് നൽകി മാനേജർക്ക് അത് അടച്ചു പൂട്ടാമെന്നും നിലവിലെ നിയമം അതനുവദിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.

Similar Posts