Kerala
Thrissur Pooram disruption, Investigation team takes the statements of the medical team and the fire force in the Thrissur Pooram ruckus case
Kerala

ഐജി,ഡിഐജിമാരെക്കുറിച്ച് പരാമർശമില്ലാതെ തൃശൂർ പൂരം കലക്കൽ റിപ്പോർട്ട്‌

Web Desk
|
23 Sep 2024 3:29 AM GMT

ഉന്നത ഉദ്യോഗസ്ഥരെ കമ്മീഷണർ വിവരമറിയിച്ചില്ലെന്ന് മാത്രമാണ് റിപ്പോർട്ടിലുള്ളത്

തിരുവനന്തപുരം: ഐജി,ഡിഐജി എന്നിവരെക്കുറിച്ച് പരാമർശമില്ലാതെ തൃശൂർ പൂരം കലക്കൽ റിപ്പോർട്ട്‌. ഉന്നത ഉദ്യോഗസ്ഥരെ കമ്മീഷണർ വിവരമറിയിച്ചില്ലെന്ന് മാത്രമാണ് റിപ്പോർട്ടിലുള്ളത്.

സ്ഥലത്തുണ്ടായിരുന്ന ഐജി കെ. സേതുരാമനും ഡിഐജി അജിത ബീഗവും എന്ത് ചെയ്‌തെന്നും റിപ്പോർട്ടിലില്ല. തുടർനടപടികൾക്ക് റിപ്പോർട്ടിൽ ശിപാർശയില്ല. പൂരം കലങ്ങിയതിൽ ഏതെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിലില്ല. പൂരം നടത്തിപ്പിൽ വരുത്തേണ്ട മാറ്റങ്ങൾ മാത്രമാണ് റിപ്പോര്‍ട്ടില്‍ ആകെയുള്ളത്. അങ്കിത് അശോകിനെതിരായ നടപടിയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമുണ്ട്.

'പൂരം അവസാനിച്ചയുടൻ തന്നെ അങ്കിതിനെ കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചു' എന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. നടപടി ഒന്നര മാസം വൈകിയത് തെരഞ്ഞെടുപ്പായതിനാലെന്നും റിപ്പോർട്ടിൽ പറയുന്നു.



Similar Posts