Kerala
![MM Mani mocking Modi MM Mani mocking Modi](https://www.mediaoneonline.com/h-upload/2023/10/03/1391191-mm-mani.webp)
MM Mani
Kerala
'വി.എസിന്റെ കാലത്ത് തോന്നും പടി ചെയ്തതിന്റെയാണ് ഇന്ന് അനുഭവിക്കുന്നത്'; മൂന്നാറിൽ ഇനി ഇടിച്ചു നിരത്തൽ ഉണ്ടാകില്ല: എം.എം മണി
![](/images/authorplaceholder.jpg?type=1&v=2)
3 Oct 2023 9:55 AM GMT
''ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി കെ.രാജനുമാണ്. അവർ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല''
ഇടുക്കി: മൂന്നാറിൽ ദൗത്യസംഘമെത്തിയാലും ഇടിച്ചു നിരത്തൽ ഉണ്ടാകില്ലെന്ന് എം എം മണി എം.എൽ.എ. ജനദ്രോഹ നിലപാട് സ്വീകരിച്ചാൽ ജനങ്ങളെ അണിനിരത്തി ചെറുക്കും. വിഎസ് അച്യുതാനന്ദന്‍റെ കാലത്ത് തോന്നും പടി ചെയ്തതിൻ്റെയാണ് ഇന്ന് അനുഭവിക്കുന്നത്. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി കെ.രാജനുമാണ്. അവർ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. വീടുകളോ കടകളോ പൊളിക്കുന്നത് എൽ.ഡി.എഫ് നയമല്ലെന്നും എം എം മണി പറഞ്ഞു.