Kerala
ഗുണ്ടായിസം ഇനി വേണ്ട, പിടി വീഴും
Kerala

ഗുണ്ടായിസം ഇനി വേണ്ട, പിടി വീഴും

Web Desk
|
17 Jan 2022 2:58 PM GMT

ഗുണ്ടകൾക്കെതിരെ നടത്തി വരുന്ന റെയ്ഡുകൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ ഡിജിപി അനിൽകാന്ത് നിർദ്ദേശം നൽകി

സാമൂഹിക വിരുദ്ധരെ പിടിച്ചുകെട്ടാൻ കർശന നടപടിയുമായി പൊലീസ്. സംസ്ഥാന വ്യാപകമായി നടന്ന റെയിഡിൽ 14,014 ഗുണ്ടകളെയാണ് ഇതുവരെ പൊലീസ് പിടി കൂടിയത്. ഗുണ്ടാനിയമപ്രകാരം 224 പേർക്കെതിരെ കേസെടുത്തു. സംസ്ഥാന വ്യാപകമായി 19,376 സ്ഥലങ്ങളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.

6,305 മൊബൈൽ ഫോണുകൾ പരിശോധനക്കായി പൊലീസ് പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച 62 പേരുടെ ജാമ്യം റദ്ദാക്കാനുള്ള നടപടിയും പൊലീസ് സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ഗുണ്ടകൾ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ്. 1606 പേരാണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്.

ആലപ്പുഴയിൽ 1337 പേരും കൊല്ലം സിറ്റിയിൽ 1152 പേരും കാസർഗോഡ് 1141 പേരും പാലക്കാട് 1045 പേരും പിടിയിലായി. ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലിൽ നിന്നാണ്. 1188 ഫോണുകളാണ് പിടിച്ചെടുത്തത്. ഗുണ്ടകൾക്കെതിരെ നടത്തി വരുന്ന റെയ്ഡുകൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ ഡിജിപി അനിൽകാന്ത് നിർദ്ദേശം നൽകി.

Similar Posts