ഗയ്സ്...തീ കെടുത്താന്‍ ഇനി വെള്ളം വേണ്ട, പകരക്കാരനുണ്ട്...
|വെള്ളത്തിന് പകരമായി മറ്റു കെമിക്കലുകളും തീ നിയന്ത്രണ വിധേയമാക്കാന്‍ ഉപയോഗിക്കാറുണ്ട്.
നാട്ടിലുള്ള ഏത് തീപ്പിടുത്തങ്ങളും നിര്‍വീര്യമാക്കാന്‍ സാധാരണയായി ഉപയോഗിക്കുന്നത് വെള്ളമാണ്. വെള്ളം ശക്തിയായി പമ്പ് ചെയ്താണ് തീപ്പിടിത്തം പോലെയുള്ള സാഹചര്യങ്ങളെ നിയന്ത്രണ വിധേയമാക്കുക. എന്നാല്‍ വെള്ളത്തിന് പകരമായി മറ്റു കെമിക്കലുകളും തീ നിയന്ത്രണ വിധേയമാക്കാന്‍ ഉപയോഗിക്കാറുണ്ട്.
വെള്ളത്തിനു പകരം കെമിക്കൽ പൗഡർ ഉപയോഗിച്ച് തീ കെടുത്തുന്ന സംവിധാനം കേരളത്തിലെ അഗ്നിശമന സേനയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി സേനക്ക് 70 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതില്‍ 45.57 കോടി രൂപയ്ക്ക് ഫയര്‍ എക്സ്റ്റിന്‍ഗ്യുഷര്‍ അടക്കമുള്ള ഉപകരണങ്ങൾ വാങ്ങാനാണ് തീരുമാനം. വെള്ളത്തിന് പകരം ഡ്രൈ കെമിക്കല്‍ പൗഡർ ഉപയോഗിച്ചാണ് തീ കെടുത്തുക. ഇതിനായി സംസ്ഥാനം ആറ് ഫയർ ടെൻഡറുകൾ വാങ്ങാനും പദ്ധതിയിട്ടിട്ടുണ്ട്.
മഞ്ഞ നിറത്തിലാണ് ഡ്രൈ കെമിക്കല്‍ പൗഡർ ഫയര്‍ എക്സ്റ്റിന്ഗ്യുഷറിന് അകത്ത് കാണപ്പെടാറ്. മോണമോണിയം ഫോസ്ഫൈറ്റ് ഭൂരിഭാഗവും അടങ്ങിയ ഡ്രൈ കെമിക്കല്‍ പൗഡറിന് പ്രഷറ് നല്കാന് നൈട്രജനും ഉപയോഗിക്കുന്നു. തീപ്പിടിത്തം സംഭവിച്ചാല്‍ അതിന് മുകളില്‍ നേരിയ പൊടിപടലം കലര്‍ന്ന പാളി സൃഷ്ടിച്ച് ഓക്സിജനുമായുള്ള ബന്ധം വേര്‍പ്പെടുത്തിയാണ് തീ നിയന്ത്രണ വിധേയമാക്കുക. ഫയര്‍ എക്സ്റ്റിന്‍ഗ്യുഷര്‍ ശക്തിയായി തീപ്പിടിത്തമുണ്ടായ ഭാഗത്ത് പമ്പ് ചെയ്താല്‍ തീ അനായാസം നിയന്ത്രണത്തില്‍ കൊണ്ടുവരാം.