Kerala
സംസ്ഥാനത്ത് രാത്രി കർഫ്യൂ നീട്ടില്ല: തീരുമാനം അടുത്തയാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ
Kerala

സംസ്ഥാനത്ത് രാത്രി കർഫ്യൂ നീട്ടില്ല: തീരുമാനം അടുത്തയാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ

Web Desk
|
2 Jan 2022 12:27 PM GMT

നിയന്ത്രണങ്ങളില്‍ അടുത്തയാഴ്ച ചേരുന്ന അവലോകന യോഗം തീരുമാനമെടുക്കും. നിലവിൽ പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം ഇന്ന് അവസാനിക്കും

പുതുവത്സരാഘോഷ വേളയിലെ ഒമിക്രോണ്‍ ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യൂ നീട്ടില്ല. നിലവിൽ പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം ഇന്ന് അവസാനിക്കും. അതേസമയം നിയന്ത്രണങ്ങളില്‍ അടുത്തയാഴ്ച ചേരുന്ന അവലോകന യോഗം തീരുമാനമെടുക്കും.

ഡിസംബർ 30 മുതൽ ജനുവരി 2 വരെയാണ് സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയായിരുന്നു കര്‍ഫ്യു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലായിരുന്നു ഇക്കാര്യം തീരിമാനിച്ചിരുന്നത്.

അതേസമയം സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷന്‍ സമയ ബന്ധിതമായി നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി. ഇതിനായി കൂടുതല്‍ വാക്സിന്‍ ഡോസുകള്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടു. ഓരോ ദിവസവും വാക്സിന്‍ സ്വീകരിക്കുന്ന കുട്ടികളുടെ കണക്ക് എടുക്കാന്‍ വിദ്യാഭ്യാസ വകുപ്പും തീരുമാനിച്ചു. മുതിര്‍ന്നവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് പത്താം തീയതി മുതല്‍ നല്‍കി തുടങ്ങും.

നാളെ മുതല്‍ സംസ്ഥാനത്തും 15 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷന് തുടക്കമാവും. 15 ലക്ഷം കുട്ടികള്‍ക്കാണ് ഈ വിഭാഗത്തില്‍ വാക്സിന്‍ നല്‍കാനുള്ളത്. വാക്സിന്‍ ലഭിക്കുന്ന മുറയ്ക്ക് എല്ലാ കേന്ദ്രങ്ങളിലേക്കും എത്തിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോര്‍ഡ് സ്ഥാപിക്കും. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും വാക്സിനേഷനുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Related Tags :
Similar Posts