ആശുപത്രി കോമ്പൗണ്ടിനുള്ളിൽ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ല: വീണാ ജോർജ്
|ആരോഗ്യവകുപ്പ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു
തിരുവനന്തപുരം: ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രി കോമ്പൗണ്ടിനടുത്ത് പരിപടികൾ നടത്തുമ്പോൾ വലിയ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ലെന്നും നിർദേശം.
രോഗീ സൗഹൃദമായിരിക്കണം. രോഗികൾ, കുഞ്ഞുങ്ങൾ, ഗർഭിണികൾ തുടങ്ങിയവർക്ക് ഒരു തരത്തിലും അസ്വസ്ഥതകൾ ഉണ്ടാക്കാൻ പാടില്ല. രോഗികൾക്കോ കൂട്ടിരിപ്പുകാർക്കോ പ്രയാസം നേരിടാതിരിക്കാൻ ആശുപത്രി അധികൃതർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായും അല്ലാതെയുമുള്ള പരിപാടികൾ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ സംഘടിപ്പിക്കുമ്പോൾ സർക്കുലറിലെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി നിർദേശം നൽകി.
1. ആശുപത്രികളിലെ പൊതുഅന്തരീക്ഷം രോഗി സൗഹൃമായി നിലനിർത്തുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിൽ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
2. വിവിധ രോഗങ്ങളാൽ വലയുന്നവർക്കും, ഗർഭിണികൾക്കും, നവജാത ശിശുകൾക്കും പ്രയാസമുണ്ടാക്കും എന്നതുകൊണ്ട് ആശുപത്രി കോമ്പൗണ്ടിനുള്ളിൽ ബാന്റ് മേളം, വാദ്യഘോഷങ്ങൾ, കരിമരുന്ന് പ്രയോഗം മുതലായവ ഒഴിവാക്കേണ്ടതാണ്.