Kerala
ഗണേശോത്സവത്തിലേക്ക് സാദിഖലി തങ്ങളെ ക്ഷണിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും: പിഎംഎ സലാം
Kerala

ഗണേശോത്സവത്തിലേക്ക് സാദിഖലി തങ്ങളെ ക്ഷണിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും: പിഎംഎ സലാം

Web Desk
|
28 Aug 2022 1:47 PM GMT

ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ മൂന്നു വരെ നടക്കുന്ന ഗണേശോത്സവത്തിൽ സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് സാദിഖലി തങ്ങളുടെ പേരുള്ളത്.

മലപ്പുറം: എറണാകുളം ഗണേശോത്സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ മൂന്നു വരെ രാജേന്ദ്ര മൈതാനിയിൽ നടക്കുന്ന പരിപാടിയിലേക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ആരെങ്കിലും ക്ഷണിക്കുകയോ അദ്ദേഹം സംബന്ധിക്കാമെന്ന് സമ്മതിക്കുകയോ ചെയ്തിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ഇത്തരത്തിലുള്ള പരിപാടിയെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു അറിവുമില്ല. തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിൽ ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എറണാകുളം ഗണേശോൽസവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 30 മുതൽ സെപ്തംബർ 3 വരെ രാജേന്ദ്ര മൈതാനത്ത് നടക്കുന്നു എന്നു പ്രചരിപ്പിക്കപ്പെടുന്ന പരിപാടിയിൽബഹു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ആരെങ്കിലും ക്ഷണിക്കുകയോ അദ്ദേഹം സംബന്ധിക്കാമെന്ന് സമ്മതിക്കുകയോ ചെയ്തിട്ടില്ല. ഇത്തരത്തിലുള്ള ഒരു പരിപാടിയെ കുറിച്ച് അദ്ദേഹത്തിന് യാതൊരു അറിവുമില്ല. ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന രൂപത്തിൽ ഇത്തരം വ്യാജ പ്രചാരവേലകള്‍ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായവര്‍ ഈ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്‌.



എറണാകുളം ഗണേശോൽസവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 30 മുതൽ സെപ്തംബർ

3 വരെ രാജേന്ദ്ര മൈതാനത്ത് നടക്കുന്നു എന്നു...

Posted by PMA Salam on Sunday, August 28, 2022

ഗണേശോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഉദ്ഘാടകനായി സാദിഖലി തങ്ങളുടെ പേരുവെച്ച ബോർഡ് സ്ഥാപിച്ചിരുന്നു. ഇതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പിഎംഎ സലാം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Similar Posts