Kerala
നൃത്തം തടസ്സപ്പെടുത്തിയതിൽ പങ്കില്ല; വിശദീകരണവുമായി പാലക്കാട് ജില്ലാ ജഡ്ജി
Kerala

'നൃത്തം തടസ്സപ്പെടുത്തിയതിൽ പങ്കില്ല'; വിശദീകരണവുമായി പാലക്കാട് ജില്ലാ ജഡ്ജി

Web Desk
|
25 March 2022 7:52 AM GMT

'മതപരമായ കാര്യങ്ങളാൽ നൃത്തം തടസപ്പെടുത്തി എന്ന ആരോപണം വേദനയുണ്ടാക്കുന്നു'

ഡോ. നീന പ്രസാദിന്റെ നൃത്തം തടസ്സപ്പെടുത്തിയതിൽ വിശദീകരണവുമായി പാലക്കാട് ജില്ല ജഡ്ജി കലാം പാഷ. നൃത്തം തടസ്സപ്പെടുത്തിയതിൽ പങ്കില്ല. മതപരമായ കാര്യങ്ങളാൽ നൃത്തം തടസപ്പെടുത്തി എന്ന ആരോപണം വേദനയുണ്ടാക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജീവനക്കാരൻ ശബദം കുറക്കാൻ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൃത്തം തടസപ്പെടുത്താൻ നിർദേശിച്ചിട്ടില്ല എന്നും ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: കെ സുധീരിന് അയച്ച കത്തല്‍ വിശദീകരിക്കുന്നു.

താൻ ആറ് വർഷം കണാട്ടിക് സംഗീതം പഠിച്ച ആളാണ്. കൂടാതെ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച വ്യക്തി കൂടിയാണ്. അതിനാൽ തന്നെ താൻ ഒരിക്കലും കലയെ തടസപ്പെടുത്തില്ലെന്ന് ആദ്ദേഹം വിശദീകരിക്കുന്നു. ജില്ലാ ജഡ്ജിയുടെ വീടിന് തൊട്ടടുത്തായിരുന്നു പരിപാടി നടന്നിരുന്നത്. അവിടെ ഉയർന്ന ശബ്ദത്തിലായിരുന്നു പരാപാടി. അതിനാൽ ശബ്ദം കുറക്കണമെന്ന് ജീവനക്കാരൻ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മറ്റു വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

കോടതി വളപ്പിൽ അഭിഭാഷകർ പ്രധിഷേധിച്ചത് നിയമ വിരിുദ്ധമാണ്. കോടതി വളപ്പിൽ ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുകയും ഉച്ചത്തിൽ ശബ്ദമുണ്ടാക്കി കോടതി പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്യുന്നത് കോടതി അലക്ഷ്യമാണ്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും കത്തിൽ പറയുന്നു.

കലാകാരി എന്ന നിലയിൽ അപമാനിക്കപ്പെട്ടു എന്ന് നർത്തകി നീന പ്രസാദ് ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഒരു പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടിയിൽ ഹ്രസ്വ മോഹിനിയാട്ട കച്ചേരി അവതരിപ്പിക്കുന്നതിനിടെ പരിപാടി നിർത്താൻ അറിയിപ്പ് ലഭിച്ചെന്ന് നീന പ്രസാദ് പറയുന്നു. രാത്രി 9.30 വരെ അനുമതി ലഭിച്ചിട്ടുള്ളതായി സംഘാടകർ അറിയിച്ചിട്ടും കലാപരിപാടി 8 മണിക്ക് തുടങ്ങി ഏതാനും മിനിറ്റുകൾക്ക് ശേഷം നിരന്തരമായി നിർത്തിവെയ്ക്കണമെന്ന് ഡിസ്ട്രിക്റ്റ് ജഡ്ജി കൽപ്പിച്ചെന്ന അറിയിപ്പ് ദുഃഖമുണ്ടാക്കിയെന്ന് നീന പ്രസാദ് കുറിച്ചു.

'ശബ്ദം ശല്യമാകുന്നു ', പരിപാടി ഉടൻ നിർത്തണം എന്ന് ഡിസ്ട്രിക്ട് ജഡ്ജി കൽപ്പിക്കുന്നു എന്ന് പറയുമ്പോൾ, കഥകളിയും ശാസ്ത്രീയനൃത്തവുമെല്ലാം ഗൗരവമായ തൊഴിലായി കൊണ്ടു നടക്കുന്ന സാംസ്‌കാരിക കലാ പ്രവർത്തകരുടെ നേർക്കുളള അപമര്യാദയായേ കാണാൻ കഴിയൂ. അത്യധികം അപമാനിക്കപ്പെട്ട ഒരു അനുഭവമായിരുന്നു ഇത്. സാംസ്‌കാരിക പ്രവർത്തനം പോലും ജഡ്ജിമാരുടെയും ഉദ്യോഗസ്ഥരുടെയും വ്യക്തിപരമായ താൽപര്യക്കൾക്കും ഇഷ്ടങ്ങൾക്കും കൽപനകൾക്കും അനുസരിച്ച് നടത്തിയാൽ മതിയെന്നാണോ എന്നും നീന പ്രസാദ് ചോദിച്ചു.

Similar Posts