Kerala
Nobody panics after seeing Thrissur Lok Sabha seat; Minister K. Rajan
Kerala

'തൃശൂർ ലോക്‌സഭ സീറ്റ് കണ്ട് ആരും പനിക്കേണ്ട'; മന്ത്രി കെ. രാജന്‍

Web Desk
|
3 Jan 2024 3:06 PM GMT

തൃശൂർ പൂരത്തെ പോലും രാഷ്ട്രീയവൽക്കരിക്കാനാണ് പ്രധാനമന്ത്രിയുടെ ആളുകൾ ശ്രമിക്കുന്നതെന്നും കെ. രാജന്‍ കുറ്റപ്പെടുത്തി

തൃശൂര്‍: തൃശൂർ ലോക്‌സഭ സീറ്റ് കണ്ട് ആരും പനിക്കേണ്ടെന്ന് റവന്യൂ മന്ത്രി കെ. രാജൻ. തൃശൂർ പൂരത്തെ പോലും രാഷ്ട്രീയവൽക്കരിക്കാനാണ് പ്രധാനമന്ത്രിയുടെ ആളുകൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇടതുപക്ഷത്തേയും കോൺഗ്രസിനേയും രൂക്ഷമയ ഭാഷയിൽ വിമർശിച്ച പ്രധാനമന്ത്രി അഴിമതിയിലും സ്വജനപക്ഷപാതിത്വത്തിലും കോൺഗ്രസ്, ഇടതു മുന്നണികൾ ഒരുമിച്ചാണെന്നും കുറ്റപ്പെടുത്തി.

വനിതാ സംവരണ ബിൽ പാസാക്കിയതോടെ മോദി ഗ്യാരൻറി പുലർന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി തൃശൂരിൽ സംഘടിപ്പിച്ച മഹിളാ മോർച്ചാ സംഗമവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മോദി സർക്കാർ മുത്തലാഖ് ഒഴിവാക്കി. അഴിമതിയിലും സ്വജനപക്ഷപാതിത്വത്തിലും കോൺഗ്രസ്, ഇടതു മുന്നണികൾ ഒരുമിച്ചാണ്. കേരളത്തിൽ 'ഇൻഡ്യ' മുന്നണിയെ ബി.ജെ.പി പരാജയപ്പെടുത്തും. കോൺഗ്രസ്, ഇടത് മുന്നണികൾ ജനങ്ങളോട് വഞ്ചനയുടെ രാഷ്ട്രീയമാണ് കാണിക്കുന്നത്. മോദി വിരോധം കാരണം കേന്ദ്ര പദ്ധതികൾക്ക് കേരള സർക്കാർ തടസമുണ്ടാക്കുകയാണ്'. പ്രധാനമന്ത്രി പറഞ്ഞു.

സ്വർണ്ണക്കടത്ത് ആരുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവർക്കുമറിയാം. കേന്ദ്രം തരുന്ന പണത്തിന് കണക്ക് വേണ്ടെന്നാണ് സംസ്ഥാന സർക്കാർ കരുതുന്നത്. 'ഇൻഡ്യ' മുന്നണി വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയാണ്. ശബരിമലയിലെ കുത്തഴിഞ്ഞ സ്ഥിതി വിശ്വാസികൾക്ക് വേദനയുണ്ടാക്കുന്നുണ്ട്. തൃശൂർ പൂരത്തിൻറെ പേരിൽ നടക്കുന്ന വിവാദം നിർഭാഗ്യകരമാണ്'. ക്രിസ്തുമസ് വിരുന്നിൽ പങ്കെടുത്തതിന് ക്രൈസ്തവ സഭാധ്യക്ഷന്മാർക്ക് നന്ദിയുണ്ടെന്നും മോദി പറഞ്ഞു.

Similar Posts