Kerala
ആരാധനാലയങ്ങളിലെ ശബ്ദ നിയന്ത്രണം; നടപടി കർശനമാക്കാൻ ഡി.ജി.പിക്ക് നിര്‍ദേശം
Kerala

ആരാധനാലയങ്ങളിലെ ശബ്ദ നിയന്ത്രണം; നടപടി കർശനമാക്കാൻ ഡി.ജി.പിക്ക് നിര്‍ദേശം

Web Desk
|
28 May 2022 6:15 AM GMT

ശബ്ദനിയന്ത്രണ നിയമങ്ങൾ പലയിടത്തും പാലിക്കപ്പെടുന്നില്ലെന്ന് സർക്കാർ

തിരുവനന്തപുരം: ശബ്ദമലിനീകരണ ചട്ടത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ബാലാവകാശ കമ്മീഷൻ ശിപാർശയെ തുടർന്നാണ് ഉത്തരവ്. ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കാൻ സര്‍ക്കാര്‍ ഡി.ജി.പിയെ ചുമതലപ്പെടുത്തി. ഉത്സവ പറമ്പുകളിലും മറ്റ് മതപരമായ ചടങ്ങുകളിലും ഈ നിയന്ത്രണം ബാധകമായിരിക്കും.

അമിത ശബ്ദത്തിൽ ഉച്ചഭാഷിണികളും മറ്റ് വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നത് കുട്ടികൾ, വൃദ്ധർ, രോഗികൾക്കും ആരോഗ്യ ഭീഷണിയുണ്ടാക്കുന്നെന്നായിരുന്നു ആരോപണം. നിലവിൽ രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിട്ട ഇടങ്ങളിൽ അല്ലാതെ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്ന് നിയമമുണ്ട്. അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും നിയമമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നും ആരോപണം ഉയർന്നിരുന്നു. 2020ൽ പ്രാബല്യത്തിൽ വന്ന ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ കേരളം ഇന്നും ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു.

ബാലാവകാശ കമ്മീഷൻ ശിപാർശ പ്രകാരം സർക്കാർ വിശദമായ പരിശോധന നടത്തിയിരുന്നു. ശബ്ദ മലിനീകരണം സംബന്ധിച്ച് കോടതി ഉത്തരവുകളും നിയമങ്ങളും ഉണ്ടെങ്കിലും പലയിടത്തും അത് പാലിക്കപ്പെടുന്നതായി കാണുന്നില്ല എന്നതായിരുന്നു പരിശോധനയ്ക്ക് ശേഷം സർക്കാരിന്റെ വിലയിരുത്തൽ.

Similar Posts