Kerala
നോൺ ഹലാൽ നുണക്കഥ പൊളിഞ്ഞു; പോസ്റ്റുകള്‍ മുക്കി തടിതപ്പി സംഘപരിവാര്‍ നേതാക്കളും അണികളും
Kerala

'നോൺ ഹലാൽ' നുണക്കഥ പൊളിഞ്ഞു; പോസ്റ്റുകള്‍ മുക്കി തടിതപ്പി സംഘപരിവാര്‍ നേതാക്കളും അണികളും

Web Desk
|
1 Nov 2021 1:07 AM GMT

മതവിദ്വേഷത്തിന് കേസെടുത്ത പൊലീസ്, തുഷാരയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി

ഹലാല്‍‌ അല്ലാത്ത ഭക്ഷണം വിതരണം ചെയ്ത കട ആക്രമിച്ചെന്ന വ്യാജ വാര്‍ത്തക്ക് പ്രചാരണം നല്‍കിയതിന് പിന്നില്‍ സംഘപരിവാര്‍ സംഘടനകള്‍. നുണക്കഥ പൊളിഞ്ഞതോടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളടക്കം നീക്കം ചെയ്ത് തടിതപ്പിയിരിക്കുകയാണ് നേതാക്കളും അണികളും. മതവിദ്വേഷത്തിന് കേസെടുത്ത പൊലീസ് തുഷാരക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

ഹലാലല്ലാത്ത ഭക്ഷണം വിതരണം ചെയ്തതിന് വനിതാ സംരംഭക ആക്രമിക്കപ്പെട്ടുവെന്ന വാര്‍‌ത്ത സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളിലൂടെ കാട്ടുതീ പോലെയാണ് പടര്‍ന്നത്. ഹലാല്‍ ഭക്ഷണത്തിനെതിരായി സംഘപരിവാര്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് വീണു കിട്ടിയ അവസരമായായിരുന്നു ആക്രമണ കഥ. കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കളും രാഹുല്‍ ഈശ്വര്‍ അടക്കമുള്ള സംഘപരിവാര്‍ അനുകൂലികളും വാര്‍ത്ത ഷെയര്‍ ചെയ്ത് പ്രചാരണം കൊഴുപ്പിച്ചു. പക്ഷേ മണിക്കൂറുകള്‍ക്കകം തിരക്കഥ പൊളിഞ്ഞതോടെ പലരും പോസ്റ്റ് മുക്കി. രാഹുല്‍ ഈശ്വര്‍ സോഷ്യല്‍ മീഡിയയില്‍ മാപ്പുമായി രംഗത്തെത്തി.

മതസ്പര്‍ധ ഉണ്ടാക്കാന്‍ ബോധപൂര്‍വ ശ്രമം നടത്തിയ തുഷാരക്കെതിരെ മതവിദ്വേഷ പ്രചാരണം നടത്തിയതിന് പൊലീസ് കേസെടുത്തിരുന്നു. ഒളിവില്‍ പോയ തുഷാരക്കും ഭര്‍ത്താവിനുമായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തുഷാരയുടെ സുഹൃത്തുക്കളായ അബിന്‍ ബെന്‍സസ് ആന്‍റണി, വിഷ്ണു ശിവദാസ് എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

Related Tags :
Similar Posts