Kerala
Kerala
പ്രവാസികൾക്ക് നാട്ടിലെ വാക്സിന് അനുമതി; രണ്ടാം ഡോസായോ മുൻകരുതലായോ സ്വീകരിക്കാം
|30 Aug 2022 11:23 AM GMT
ഇതിനായി കേരളത്തിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
തിരുവനന്തപുരം: പ്രവാസികൾക്ക് നാട്ടിലെ വാക്സിൻ സ്വീകരിക്കാൻ അനുമതി നൽകി കേന്ദ്രം. നാട്ടിലെത്തിയാൽ ലഭ്യമായ കോവിഡ് വാക്സിൻ രണ്ടാം ഡോസായോ മുൻകരുതൽ ഡോസായോ സ്വീകരിക്കാവുന്നതാണ്. ഇതിനായി കേരളത്തിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.