അങ്കമാലിയില്‍ ഹെറോയിനുമായി ഇതര സംസ്ഥാന സ്വദേശികള്‍ പിടിയിൽ
|ആർക്ക് വേണ്ടിയാണ്, എവിടെ നിന്നാണ് കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങൾ ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാകുമെന്ന് എക്സൈസ് അറിയിച്ചു.
കൊച്ചി: അങ്കമാലിയിൽ ഹെറോയിനുമായി ഇതര സംസ്ഥാന സ്വദേശികൾ പിടിയിൽ. പശ്ചിമബംഗാള്‍ സ്വദേശികളായ മിലണ്‍ മണ്ഡല്‍, സെലീന ബീബി എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 15 ലക്ഷം രൂപയിലധികം വില വരുന്ന ഹെറോയിൻ പിടിച്ചെടുത്തു. ഓണം സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് അങ്കമാലി ടൗണിൽ വെച്ച് ഇരുവരും പിടിയിലായത്.
50 ഗ്രാം ഹെറോയിനാണ് ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തത്. വിൽപനക്കായി എത്തിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ആർക്ക് വേണ്ടിയാണ്, എവിടെ നിന്നാണ് കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങൾ ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാകുമെന്ന് എക്സൈസ് അറിയിച്ചു. അതേസമയം, ജില്ലയിൽ ലഹരിമരുന്ന് വിപണനം വ്യാപകമാകുന്നുവെന്ന സൂചനയെ തുടർന്നാണ് എക്സൈസ് പരിശോധന ശക്‌തമാക്കിയത്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.