Kerala
സഹകരിക്കുന്നില്ല; ഷാഫിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ്
Kerala

സഹകരിക്കുന്നില്ല; ഷാഫിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ്

Web Desk
|
16 Oct 2022 6:08 AM GMT

ഇന്ന് തെളിവെടുപ്പുണ്ടാകില്ല. ഇന്നലെ ശേഖരിച്ച വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.

പത്തനംതിട്ട: നരബലിക്കേസിലെ മുഖ്യ പ്രതി ഷാഫി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്. ഷാഫിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതുകൊണ്ട് ഇന്ന് തെളിവെടുപ്പ് വേണ്ടെന്നുമാണ് പൊലീസ് തീരുമാനം. ഇന്നലെ നടത്തിയ തെളിവെടുപ്പിൽ ശേഖരിച്ച വിവരങ്ങൾ ഇന്ന് വിശദമായി പരിശോധിച്ച ശേഷം പ്രതികളെ കൂടുതൽ ചെയ്യും.

മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പല ചോദ്യങ്ങൾക്കും വ്യക്തതയില്ലാത്ത മറുപടിയാണ് ഷാഫി നൽകുന്നത്. തെളിവുകൾ നിരത്തി ചോദിക്കുമ്പോൾ മാത്രമാണ് ഷാഫി ശരിയായ രീതിയിൽ മറുപടി നൽകുന്നതെന്നുമാണ് പൊലീസ് നൽകുന്ന വിവരം.

Similar Posts