മതിയായ ഫിറ്റ്നസില്ല; നിരത്തിലിറങ്ങിയ സ്വകാര്യ ബസിനെ പിന്തുടര്ന്നു പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്
|നിറയെ യാത്രക്കാരുമായി സർവീസ് നടത്തുന്നതിനിടെ ദേശീയ പാതയിൽ വെന്നിയൂരിൽ വെച്ചാണ് ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്
മതിയായ ഫിറ്റ്നസില്ലാതെ നിരത്തിലിറങ്ങിയ ദീർഘദൂര ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. കോഴിക്കോട് - ഗുരുവായൂർ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് നിയമം ലംഘിച്ച് നിരത്തിലിറങ്ങിയത്. പിന്തുടർന്നെത്തിയ മോട്ടോർ വാഹന വകുപ്പ് ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നിറയെ യാത്രക്കാരുമായി സർവീസ് നടത്തുന്നതിനിടെ ദേശീയ പാതയിൽ വെന്നിയൂരിൽ വെച്ചാണ് ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. മതിയായ രേഖകളോ പെർമിറ്റോ ഇല്ലാതെ കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്ന കോയാസ് ബസ് ആണ് അധികൃതർ കസ്റ്റഡിയിൽ എടുത്തത് . മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ബസിന് സർവീസ് നടത്താനുള്ള ഫിറ്റ്നസ്, പെർമിറ്റ്, ടാക്സ് ഉൾപ്പെടെയുള്ള രേഖകളില്ലെന്ന് കണ്ടെത്തി. തുടർനടപടികൾക്കായി കേസ് മലപ്പുറം ആർടിഒ ക്ക് കൈമാറും. ബസിലുണ്ടായിരുന്ന യാത്രക്കാരെ കോട്ടക്കൽ ചങ്കുവെട്ടിയിൽ നിന്ന് മറ്റു ബസുകളിൽ കയറ്റി യാത്ര തുടരാനും അധികൃതർ സൗകര്യമൊരുക്കി.