Kerala
Pinarayi Vijayan
Kerala

മുഖ്യമന്ത്രി ദ ഹിന്ദുവിന് നൽകിയ അഭിമുഖവുമായി ബന്ധമില്ല; കയ്യൊഴിഞ്ഞ് പിആര്‍ ഏജന്‍സി

Web Desk
|
2 Oct 2024 3:25 AM GMT

വിവാദഭാഗം അധികമായി ചേർക്കാൻ നൽകിയത് പിആർ ഏജൻസിയാണെന്ന ഹിന്ദുവിന്‍റെ വാദവും കൈസൻ തള്ളി

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയൻ ദ ഹിന്ദു പത്രത്തിനു നൽകിയ അഭിമുഖവുമായി ഒരു ബന്ധവും ഇല്ലെന്ന നിലപാടിലാണ് പിആർ ഏജൻസിയായ കൈസൻ. വിവാദഭാഗം അധികമായി ചേർക്കാൻ നൽകിയത് പിആർ ഏജൻസിയാണെന്ന ഹിന്ദുവിന്‍റെ വാദവും കൈസൻ തള്ളി. അഭിമുഖത്തിന്‍റെ പേരിൽ നിയമ നടപടിക്കില്ലെന്ന നിലപാടിലാണ് പി ആർ ഏജൻസി.

കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി തങ്ങൾക്ക് ഒരു ബന്ധവും ഇല്ലെന്ന നിലപാടിലാണ് പരസ്യ ഏജൻസിയായ കൈസൻ. പിണറായി വിജയൻ കയ്ലിന്‍റല്ല. ഹിന്ദു പ്രതിനിധി, കഴിഞ്ഞ 29ന് അഭിമുഖം നടത്തുമ്പോൾ കമ്പനി പ്രതിനിധികൾ ആരും ഡൽഹി കേരള ഹൗസിൽ ഉണ്ടായിരുന്നില്ല. ഹിന്ദു പത്രം തങ്ങളുടെ പേര് വലിച്ചിഴച്ചതിൽ പരാതി പോലും ഇല്ലെന്ന വിചിത്ര നിലപാട് ആണ് ഇവർക്ക്. അതേസമയം മുഖ്യമന്ത്രിയുമായുള്ള അഭിമുഖം പൂർത്തിയാക്കിയ ശേഷം, മലപ്പുറം ജില്ലയിലെ ഹവാല-സ്വർണക്കടത്തുമായി ബന്ധപ്പെട്ട അധിക വിവരം കൈമാറിയത് പിആർ ഏജൻസി ആണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ദ ഹിന്ദു പത്രം.

മുഖ്യമന്ത്രിയുടെ അഭിമുഖം വാഗ്ദാനം ചെയ്തു പത്രത്തെ സമീപിച്ചതും പിആർ ഏജൻസിയാന്നെന്നു നിലപാടിൽ നിന്നും പത്രം വ്യതിചലിച്ചിട്ടില്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നതിന്‍റെ പിന്നാലെ പോകുന്നില്ല എന്നതാണ് ,നിയമ നടപടി എടുക്കാതിരിക്കാൻ ഏജൻസി നിരത്തുന്ന ന്യായീകരണം. കൈസന്‍റെ ഡയറക്ടർ രാജീവ് ചന്ദ്രശേഖർ എംപിയായിരിക്കെ അദ്ദേഹത്തിന്‍റെ മീഡിയ ടീമിന്‍റെ ഭാഗമായിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെ സാമൂഹ്യ മാധ്യമങ്ങളിൽ പിന്തുണക്കുകയും ചെയ്തിരുന്നു.



Similar Posts