Kerala
Restrictions on additional leave of policemen, leave application, latest malayalam news, പോലീസുകാരുടെ അധിക അവധിക്ക് നിയന്ത്രണങ്ങൾ, അവധി അപേക്ഷ, ഏറ്റവും പുതിയ മലയാളം വാർത്തകൾ,
Kerala

അത്ര അധിക അവധി വേണ്ട; പൊലീസുകാരുടെ അധിക അവധിക്ക് നിയന്ത്രണം

Web Desk
|
7 Feb 2024 12:06 PM GMT

15 ദിവസത്തിൽ കൂടുതലുള്ള എല്ലാ അവധി അപേക്ഷകളും ഡി.വൈ.എസ്.പി മുഖാന്തരം സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്

തൃശൂർ: പൊലീസുകാരുടെ അധിക അവധിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കി. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയത്. ലോകസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നടപടി. ഈയിടെയായി പൊലീസുകാർ അധികമായി അവധി എടുക്കുന്നുണ്ടെന്നും ഒരേ സ്റ്റേഷനിൽ നിന്നും നിരവധിപേർ അവധിക്കായി അപേക്ഷ സമർപ്പിക്കുന്നുവെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.


ഇനി മുതൽ അവധി അപേക്ഷ ലഭിച്ചാൽ അത്യാവശ്യമാണോയെന്ന് പരിശോധിക്കണമെന്നും ആ അപേക്ഷ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് അയക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. അവധി കഴിഞ്ഞ് തിരികെ പ്രവേശിച്ചാൽ ലീവ് റോൾ സമർപ്പിക്കണമെന്നും മെഡിക്കൽ ഗ്രൗണ്ടിൽ അവധിയിൽ പ്രവേശിച്ചാൽ അത് അന്വേഷിച്ച് ഉറപ്പ് വരുത്തണമെന്നും നിർദേശമുണ്ട്.


അവധിയുടെ വിശ്വാസ്യതത പരിശോധിച്ച് ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിക്കണമെന്നും 15 ദിവസത്തിൽ കൂടുതലുള്ള എല്ലാ അവധി അപേക്ഷകളും ഡി.വൈ.എസ്.പി മുഖാന്തരം സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.



Similar Posts