'എം.എൽ.എമാർ കൈയൊടിച്ചെന്ന് വ്യാജപരാതി': എസ്.ഐക്കും വാച്ച് ആന്റ് വാർഡിനുമെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
|'സ്പീക്കറുടെ അനുമതിയില്ലാതെയാണ് എസ്.ഐ കേസെടുത്തത്'
തിരുവനന്തപുരം: മ്യൂസിയം സ്റ്റേഷനിലെ എസ് ഐക്കും വാച്ച് ആന്റ് വാർഡിനും എതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. എം.എൽ.എമാർ കൈയ്യൊടിച്ചെന്ന് വാച്ച് ആന്റ് വാർഡ് വ്യാജ പരാതി നൽകിയെന്നും സ്പീക്കറുടെ അനുമതിയില്ലാതെയാണ് എസ്.ഐ കേസെടുത്തതെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. രമേശ് ചെന്നിത്തലയാണ് നോട്ടീസ് നൽകിയത്.ചട്ടം 154 പ്രകാരമാണ് നോട്ടീസ്.
അഡീഷണല്‍ ചീഫ് മാര്‍ഷല്‍ ഹുസൈന്‍, വനിതാ സാര്‍ജന്റ് അസിസ്റ്റന്റ് ഷീന എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നും നോട്ടീസില്‍ ആരോപണമുണ്ട്. പരിശോധനയില്‍ ഷീനയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു
വനിതാ വാച്ച് ആന്റ് വാർഡിന് കൈക്ക് പരിക്കേറ്റെന്ന് കള്ളപരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഏഴ് യു.ഡി.എഫ് എം.എൽ.എമാർക്കെതിരെ കേസെടുത്തത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ അവരുടെ കൈക്ക് പൊട്ടലിലെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും രമേശ് ചെന്നിത്തല നൽകിയ നോട്ടീസിൽ പറയുന്നു.സ്പീക്കറുടെ അനുമതിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്തെന്നാണ് മ്യൂസിയം എസ് ഐ ജിജുകുമാര്‍ പി ഡിക്കെതിരായ പരാതി.
തുടര്‍ച്ചയായി അടിയന്തര പ്രമേയ നോട്ടീസുകൾക്ക് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിപക്ഷ എം.എൽ.എമാർ നടത്തിയ സമരത്തിനിടെയുണ്ടായ സംഘർഷമുണ്ടായത്. ഈ സംഘര്‍ഷത്തില്‍ കെ.കെ രമ എം.എല്‍എക്ക് കൈക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.കെയിലെ പരിക്കിനെ തുടർന്ന് കെ.കെ.രമ എംഎൽഎയ്ക്ക് ഡോക്ടർമാർ എട്ടാഴ്ചത്തെ വിശ്രമം നിർദേശിച്ചു. വലതു കൈയ്യിന്റെ ലിഗമെന്റിന് രണ്ടിടത്ത് ക്ഷതമുണ്ട്.എം.ആർ.ഐ സ്‌കാനിങ് നടത്തിയപ്പോഴാണ് പരിക്ക് വ്യക്തമായത്.