Kerala
നിലമ്പൂർ വൈദ്യന്റെ കൊലപാതകത്തെ കുറിച്ച് വിവരം നൽകിയ നൗഷാദിനെ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Kerala

നിലമ്പൂർ വൈദ്യന്റെ കൊലപാതകത്തെ കുറിച്ച് വിവരം നൽകിയ നൗഷാദിനെ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Web Desk
|
12 May 2022 3:29 AM GMT

ഷാബാ ഷെരീഫിന്റെ കൊലപതകത്തിലും നൗഷാദ് പ്രതിയാണ്

നിലമ്പൂർ വൈദ്യന്റെ കൊലപാതകത്തെ കുറിച്ച് വിവരം നൽകിയ നൗഷാദിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മുഖ്യപ്രതിയുടെ സഹായിയായി പ്രവർത്തിച്ചിരുന്ന ആളാണ് നൗഷാദ്. ഷാബാ ഷെരീഫിന്റെ കൊലപതകത്തിലും നൗഷാദ് പ്രതിയാണ്. ഷൈബിനുമായുള്ള തർക്കത്തെ തുടർന്നാണ് നൗഷാദ് പോലീസിന് മൊഴി നൽകിയത്. ഷൈബിനെ ആക്രമിച്ച സംഘത്തിലും നൗഷാദ് ഉൾപ്പെട്ടിരുന്നു.

വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് ഉണ്ടായേക്കും. വെട്ടിമുറിച് പുഴയിൽ ഉപേക്ഷിച്ച മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘം നടത്തും. ഷൈബിനും സംഘവും മറ്റേതെങ്കിലും കുറ്റ കൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൊല്ലപ്പെട്ട വൈദ്യൻ ഷാബാ ശെരീഫിന്റെ പുഴയിൽ ഉപേക്ഷിച്ച മൃതദേഹം കണ്ടെത്തുകയാണ് പോലീസിന് മുന്നിലുള്ള വെല്ലുവിളി. സംഭവം നടന്ന് ഒന്നര വർഷം പിന്നിട്ടതിനാൽ കൊലപാതക ശേഷം വെട്ടിമുറിച്ച് പുഴയിൽ തള്ളിയ മൃതദേഹ അവശിഷ്ട്ടം കണ്ടെത്താനാകുമോ എന്ന ആശങ്കയിലാണ് അന്വേഷണ സംഘം. കൊല്ലപ്പെട്ട ആളുടെ മൃതദേഹം ലഭ്യമല്ലാത്തതിനാൽ പരമാവധി ഡിജിറ്റൽ തെളിവുകളും, സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും ശേഖരിക്കാനാകും പോലീസ് നീക്കം.

മൃതദേഹം ലഭിച്ചില്ലെങ്കിലും അതിക്രൂര കൊലപാതകം നടത്തിയ പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന കുറ്റപത്രം സമർപ്പിക്കലും അന്വേഷണ സംഘത്തിന് വെല്ലുവിളിയാകും. അതേസമയം വൈദ്യനായ ഷാബാശെരീഫിനെ വീട്ടിൽ തടങ്കലിൽപാർപ്പിച്ച സമയത്ത് മുഖ്യ പ്രതി ഷൈയ്ബിൻ അഷ്റഫിന്റെ ഭാര്യയും , ആറു വയസ്സുള്ള കുട്ടിയും വീട്ടിൽ ഉണ്ടായിരുന്നു. ഷൈബിന്റെ ഭാര്യയുടെ വിശദമായ മൊഴിയും പോലീസ് രേഖപ്പെടുത്തും. കൂടാതെ മൈസൂരിൽ നിന്ന് വൈദ്യനെ തട്ടികൊണ്ട് കൊണ്ടുവരാൻ സഹായിച്ച കൂട്ട് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് .ഇവരെ ഉടൻ പിടികൂടാനുള്ള ശ്രമങ്ങളും അന്വേഷണ സംഘം നടത്തുന്നുണ്ട്. നാല് പേർ കൂടിയാണ് കേസിൽ പിടിയിലാകാനുള്ളത്. ഷൈബിനും, സംഘവും മറ്റേതെങ്കിലും കുറ്റ കൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നതും, ഷൈബിന്റെ സ്വത്ത് സമ്പാദനത്തെ കുറിച്ചും പോലീസ് വിശദമായ അനേഷണം നടത്തുന്നുണ്ട്.

Similar Posts