Kerala
നഗ്നദൃശ്യവിവാദം: സി.പി.എമ്മിന് പിന്നാലെ നടപടിക്ക് സി.ഐ.ടി.യുവും, സോണയെ പുറത്താക്കും
Kerala

നഗ്നദൃശ്യവിവാദം: സി.പി.എമ്മിന് പിന്നാലെ നടപടിക്ക് സി.ഐ.ടി.യുവും, സോണയെ പുറത്താക്കും

Web Desk
|
15 Jan 2023 12:46 AM GMT

സഹപ്രവർത്തകയുടേത് ഉൾപ്പടെ 17 സ്ത്രീകളുടെ നഗ്നദൃശ്യങ്ങളാണ് സോണ ഫോണിൽ സൂക്ഷിച്ചിരുന്നത്

ആലപ്പുഴ: പാർട്ടി അനുഭാവികളായ സ്ത്രീകൾ അടക്കമുള്ളവരുടെ നഗ്‌നദൃശ്യങ്ങൾ പകർത്തിയതിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ സിപിഎം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ പി സോണയെ സി.ഐ.ടി.യുവിൽ നിന്നും പുറത്താക്കും. പുറത്താക്കിയ നടപടി ഇന്ന് ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും.

സഹപ്രവർത്തകയുടേത് ഉൾപ്പടെ 17 സ്ത്രീകളുടെ നഗ്നദൃശ്യങ്ങളാണ് സോണ ഫോണിൽ സൂക്ഷിച്ചിരുന്നത്. ഇയാൾ വീട്ടിക്കയറി പിടിക്കാൻ ശ്രമിച്ചുവെന്ന് പാർട്ടിയിൽ നിന്ന് സ്ത്രീയുടെ പരാതിയുമുയർന്നിരുന്നു. പരാതി ലഭിച്ച് രണ്ട് മാസം പിന്നിടുമ്പോഴാണ് സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം നടപടി സ്വീകരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സിഐടിയുവിന്റെ നടപടി.

പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ ലഹരിക്കടത്ത്, നഗ്‌നദൃശ്യ വിവാദങ്ങളിൽ നടപടിയെടുത്ത് മുഖം രക്ഷിക്കാനായെങ്കിലും കുട്ടനാട്ടിലെ സിപിഎമ്മിന്റെ പ്രതിസന്ധി തീർന്നിട്ടില്ല. താഴേത്തട്ടിലെ ചർച്ചകളുടെ ഫലപ്രാപ്തി അറിഞ്ഞ ശേഷം നിലപാട് വ്യക്തമാക്കാമെന്നാണ് പരാതി നൽകിയ നേതാക്കളും പ്രവർത്തകരും പറയുന്നത്. വരും ദിവസങ്ങളിൽ കുട്ടനാട്ടിലെ തുടർ ചർച്ചകൾ ആരംഭിക്കും.

Related Tags :
Similar Posts