നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസ്; പ്രതികളുടെ ജാമ്യാപേക്ഷില്‍ ഈ മാസം 21 ന് കോടതി വിധി പറയും
|എറണാകുളം പോക്സോ കോടതി ജഡ്ജി കെ.സോമനാണ് കേസ് വിധി പറയാന്‍ മാറ്റിയത്
നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസ് പ്രതികളായ റോയ് വയലാട്ടിന്‍റേയും സൈജു എം.തങ്കച്ചന്‍റേയും ജാമ്യാപേക്ഷയില് ഈ മാസം 21 ന് കോടതി വിധി പറയും. എറണാകുളം പോക്സോ കോടതി ജഡ്ജി കെ.സോമനാണ് കേസ് വിധി പറയാന്‍ മാറ്റിയത്. കേസില്‍ ഒന്നാം പ്രതിയാണ് റോയ് വയലാട്ട്. സൈജു തങ്കച്ചന്‍ രണ്ടാം പ്രതിയും അഞ്ജലി റീമദേവ് മൂന്നാംപ്രതിയുമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നമ്പർ 18 ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
റോയി വയലാട്ടും സൈജു എം.തങ്കച്ചനും മൂന്നു ദിവസം മുമ്പാണ് പോലീസിന് മുന്നില്‍ കീഴടങ്ങിയത്. മട്ടാഞ്ചേരി പോലീസ് സ്‌റ്റേഷനിലെത്തിയാണ് റോയി വയലാട്ട് കീഴടങ്ങിയത്. തിങ്കളാഴ്ച രാവിലെ കൊച്ചി മെട്രോ പോലീസ് സ്‌റ്റേഷനില്‍ എത്തിയാണ് സൈജു കീഴടങ്ങിയത്.
കോഴിക്കോട് താമസിക്കുന്ന അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് പോലീസ് റോയി വയലാട്ട് അടക്കമുള്ളവര്‍ക്കെതിരേ പോക്‌സോ കേസ് എടുത്തത്. 2021 ഒക്ടോബര്‍ 20-ന് റോയി വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വെച്ച് അതിക്രമം ഉണ്ടായതായാണ് പരാതി.