Kerala
![പ്രമുഖ നടിക്കെതിരെ അശ്ലീല പോസ്റ്റ്; യുവാവ് അറസ്റ്റിൽ പ്രമുഖ നടിക്കെതിരെ അശ്ലീല പോസ്റ്റ്; യുവാവ് അറസ്റ്റിൽ](https://www.mediaoneonline.com/h-upload/2024/11/09/1450220-untitled-1.webp)
Kerala
പ്രമുഖ നടിക്കെതിരെ അശ്ലീല പോസ്റ്റ്; യുവാവ് അറസ്റ്റിൽ
![](/images/authorplaceholder.jpg?type=1&v=2)
9 Nov 2024 1:37 PM GMT
സിനിമാ സെറ്റിലെ മുൻ ജീവനക്കാരനാണ് വ്യാജ അക്കൗണ്ടുണ്ടാക്കി പോസ്റ്റിട്ടത്
കൊച്ചി: പ്രമുഖ നടിക്കെതിരെ സോഷ്യൽമീഡിയയിൽ അശ്ലീല പോസ്റ്റ് എഴുതിയ യുവാവ് അറസ്റ്റിൽ. സിനിമാ സെറ്റിലെ മുൻ ജീവനക്കാരനും അട്ടപ്പാടി സ്വദേശിയുമായ ശ്രീജിത്താണ് അറസ്റ്റിലായത്. കൊച്ചി സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നത്.
കഴിഞ്ഞ മാസമാണ് നടി പൊലീസിൽ പരാതി നൽകിയത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കിയാണ് അശ്ലീല പോസ്റ്റ് ഇട്ടത്.