കണ്ണൂർ സെൻട്രൽ ജയിലിലെ തടവുചാട്ടം: ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്
|ലഹരിക്കേസ് പ്രതിയായ കൊയ്യോട് സ്വദേശി ഹര്‍ഷാദ് ആണ് കഴിഞ്ഞ ദിവസം ജയിലില്‍നിന്നു രക്ഷപ്പെട്ടത്
കണ്ണൂർ: സെൻട്രൽ ജയിലിലെ തടവുചാട്ടത്തില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്. ലഹരിക്കേസ് പ്രതിയായ കൊയ്യോട് സ്വദേശി ഹര്‍ഷാദ് ആണ് കഴിഞ്ഞ ദിവസം ജയിലില്‍നിന്നു രക്ഷപ്പെട്ടത്. ഇതിലാണ് സെൻട്രൽ ജയിൽ സൂപ്രണ്ട് ജയിൽ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയത്.
ഇയാളെ വെൽഫെയർ വിഭാഗത്തിൽ നിയോഗിച്ചത് വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഓഫീസർമാരുടെ കുറവ് ജയിൽ പ്രവർത്തനം പ്രതിസന്ധിയിലാക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ലഹരിക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഹർഷാദ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്.
ഇന്നലെയാണ് ഇയാള്‍ ജയില്‍ചാടിയത്. ജയിലിലേക്കുള്ള പത്രമെടുക്കാനായി രാവിലെ 6.45ഓടെ ദേശീയപാതയോരത്തേക്കു പോയ ഹര്‍ഷാദ് അവിടെയുണ്ടായിരുന്ന ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനം വിട്ടതായാണു വിവരം. രക്ഷപ്പെട്ട ഹർഷാദിനായി പൊലീസ് കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
Summary: The officials failed in the Kannur Central Jail Jailbreak: Superintendent's report to DGP