Kerala
ഒരു രൂപ കുറവിന് കാരണം എണ്ണക്ക​മ്പ​നികള്‍: നികുതി കുറച്ചപ്പോള്‍ കൂട്ടിയത്  79 പൈ​സ
Kerala

ഒരു രൂപ കുറവിന് കാരണം എണ്ണക്ക​മ്പ​നികള്‍: നികുതി കുറച്ചപ്പോള്‍ കൂട്ടിയത് 79 പൈ​സ

Web Desk
|
24 May 2022 5:57 AM GMT

നികുതി കുറച്ചപ്പോള്‍ 10.41 രൂ​പ​യു​ടെ ആ​നു​കൂ​ല്യം ലഭിക്കേണ്ട സ്ഥാനത്ത് 9.40 രൂ​പയുടെ മാത്രമാണ് കുറവ് വന്നത്

തി​രു​വ​ന​ന്ത​പു​രം: നി​കു​തി കു​റ​ഞ്ഞി​ട്ടും സം​സ്ഥാ​ന​ത്തെ പെ​​ട്രോ​ൾ വി​ല​യി​ൽ പ്ര​തീ​ക്ഷി​ച്ച വി​ല​ക്കു​റ​വു​ണ്ടാ​കാ​ത്തതി​ന്​ കാ​ര​ണം എ​ണ്ണ​ക്ക​മ്പ​നി​കളാണെന്ന് ധനവകുപ്പ്. കേ​ന്ദ്രം നി​കു​തി കു​റ​ക്കു​ക​യും സം​സ്ഥാ​ന​ത്തി​ൻറെ നി​കു​തി കു​റ​യു​ക​യും ചെ​യ്ത​തി​നു​ പി​ന്നാ​ലെ, എ​ണ്ണ​ക്ക​മ്പ​നി​ക​ൾ പെ​ട്രോ​ളി​ന്റെ അ​ടി​സ്ഥാ​ന വി​ല​യി​ൽ 79 പൈ​സ വ​ർ​ധി​പ്പി​ച്ച​താ​ണ്​ വി​ല​യി​ൽ വ്യ​ത്യാ​സം വ​രാ​ൻ കാ​ര​ണ​മെ​ന്ന്​ ധ​ന​വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി.

ഇ​തിന്റെ നി​കു​തി​യ​ട​ക്കം ചേ​ർ​ത്താ​ണ്​ ഒ​രു രൂ​പ​യു​ടെ കു​റ​വ്​ വ​ന്ന​ത്. ഈ ​രീ​തി​യി​ൽ വി​ല വ​ർ​ധ​ന കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ൽ ഒ​രു മാ​സ​ത്തി​ന​കം ത​ന്നെ ഇ​പ്പോ​ഴു​ണ്ടാ​യ നി​കു​തി കു​റ​വി​ന്റെ ആ​നു​കൂ​ല്യം ഇ​ല്ലാ​താ​കു​ക​യും പ​ഴ​യ വി​ല​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ക​യും ചെ​യ്യു​മെ​ന്നു​റ​പ്പാ​ണെ​ന്ന്​ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.

കേ​ന്ദ്ര​നി​കു​തി എ​ട്ട്​ രൂ​പ കു​റ​ച്ച​തി​നൊ​പ്പം സം​സ്ഥാ​ന സ​ർ​ക്കാ​ർ 2.41 രൂ​പ സം​സ്ഥാ​ന നി​കു​തി​യി​ന​ത്തി​ലും കു​റ​ച്ചി​രു​ന്നു. അ​താ​യ​ത് പെ​ട്രോ​ൾ വി​ല​യി​ൽ 10.41 രൂ​പ​യു​ടെ ആ​നു​കൂ​ല്യ​മാ​ണ് കേ​ര​ള​ത്തി​ൽ ആ​കെ ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, 9.40 രൂ​പ മാ​ത്ര​മേ പെ​ട്രോ​ൾ വി​ല​യി​ൽ കു​റ​വ്​ വ​ന്നി​ട്ടു​ള്ളൂ. ഡീ​സ​ൽ വി​ല​യി​ലാ​ക​ട്ടെ, കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ന​ൽ​കി​യ ഇ​ള​വ് പൂ​ർ​ണ​മാ​യും കേ​ര​ള​ത്തി​ന്​ ല​ഭി​ക്കു​ക​യും ചെ​യ്​​തു.

ഈ ഒരുരൂപ കുറവിനെചൊല്ലി വലിയ ചര്‍ച്ചകളാണ് നടന്നത്. ഇതിനെ സംബന്ധിച്ച് പ​ല​വി​ധ അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​രു​ക​യും ചെ​യ്​​തി​രു​ന്നു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ അ​പ്ര​തീ​ക്ഷി​ത വി​ല വ​ർ​ധി​പ്പി​ക്ക​ൽ ക​ണ്ടെ​ത്തി​യ​ത്. സം​സ്ഥാ​നം നി​കു​തി കൂ​ട്ടി​യി​ട്ടി​ല്ലെ​ന്നും 30.8 ശ​ത​മാ​ന​ത്തി​ൽ ത​ന്നെ നി​ല​നി​ർത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

Similar Posts