Kerala
ഓമ്പ്രാ, നീയാണല്ലോ കോടതി; ഗവര്‍ണര്‍ക്കെതിരെ എം.എം മണി
Kerala

'ഓമ്പ്രാ, നീയാണല്ലോ കോടതി'; ഗവര്‍ണര്‍ക്കെതിരെ എം.എം മണി

ijas
|
26 Oct 2022 2:35 PM GMT

പോസ്റ്റിന് താഴെ കമന്‍റായി സ്വാമ സന്ദീപാനന്ദ ഗിരിയും രംഗത്തുവന്നിട്ടുണ്ട്

തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തുനല്‍കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് ഉടമ്പന്‍ചോല എം.എല്‍.എ എം.എം മണി. 'ഓമ്പ്രാ, നീയാണല്ലോ കോടതി', എന്നാണ് മണി ഫേസ്ബുക്കില്‍ കുറിച്ചത്. പുച്ഛ സ്മൈലിയൊടു കൂടിയാണ് മണി പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിന് താഴെ കമന്‍റായി സ്വാമ സന്ദീപാനന്ദ ഗിരിയും രംഗത്തുവന്നിട്ടുണ്ട്. ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പരാമർശിച്ച 'പ്ലഷർ' എന്ന വാക്ക് ഉദ്ധരിച്ചാണ് കുറിപ്പ്.

'എന്തുകൊണ്ടാണ് പ്ലഷർ നഷ്ടപ്പെട്ടത്, കേരളത്തിലിപ്പോൾ ലഹരികൂടിയ എം.ഡി.എം.എ പോലുള്ള പാൻ, തമ്പാക്ക്, ഹാൻസ് ഇവയെല്ലാം വില്‍പ്പന നടത്തുന്നതും കൈവശം വെക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. സ്വാഭാവികമായും ഇതുപയോഗിക്കുന്നവർക്ക് ഇതുകിട്ടാതായാൽ സർവത്ര പ്ലഷർ നഷ്ടപ്പെടും. ഈ മാരക വിഷ വിപത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ ഒരുമയോടെ നമുക്കൊന്നിക്കാം'-എന്നാണ് സ്വാമ സന്ദീപാനന്ദ ഗിരി കമന്‍റ് ചെയ്തത്.

ഗവർണറെ രൂക്ഷമായ ഭാഷയിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ വിമർശിച്ചിരുന്നു. ഉത്തർപ്രദേശുകാർക്ക് കേരളത്തിലെ സർവകലാശാലകളെ മനസിലാക്കുക പ്രയാസകരമാണെന്ന് മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ നടന്ന വെടിവെപ്പ് പരാമർശിച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം. എസ്എഫ്‌ഐ തെരഞ്ഞെടുപ്പ് സമയത്തെ സംഭവമാണ് ബാലഗോപാൽ പരാമർശിച്ചത്. ഗവർണർക്കെതിരായ ഈ പ്രസംഗമാണ് ഇപ്പോഴത്തെ അസാധാരണ നടപടികള്‍ക്ക് ആധാരം.

Similar Posts