Kerala
ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് വരുന്നവർക്ക് കര്‍ശന പരിശോധന; സംസ്ഥാനത്ത് അതിജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി
Kerala

ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് വരുന്നവർക്ക് കര്‍ശന പരിശോധന; സംസ്ഥാനത്ത് അതിജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

Web Desk
|
2 Dec 2021 12:53 PM GMT

24 രാജ്യങ്ങളാണ് ഹൈ റിസ്‌ക് ഗണത്തിലുള്ളത്. അവിടങ്ങളിൽനിന്ന് വരുന്നവർക്ക് ആർടിപിസിആർ പരിശോധനയും ഏഴു ദിവസം ക്വാറന്റെയ്‌നും ഉണ്ടാകും

രാജ്യത്ത് ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പുതിയ സാഹചര്യം നേരിടാനുള്ള മുന്നൊരുക്കം ശക്തമാക്കിയതായും ഹൈറിസ്ക് രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് കൂടുതല്‍ ശക്തമായ നിരീക്ഷണമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

24 രാജ്യങ്ങളാണ് ഹൈ റിസ്‌ക് ഗണത്തിലുള്ളതെന്നും അവിടങ്ങളിൽനിന്ന് വരുന്നവർക്ക് ആർടിപിസിആർ പരിശോധനയും ഏഴു ദിവസം ക്വാറന്റെയ്‌നുമുണ്ടാകും. ഇതര രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ രണ്ടു ശതമാനം പേർക്ക് ആർടിപിസിആർ പരിശോധന ഉണ്ടാകും. ഡെൽറ്റയെക്കാൾ അഞ്ചിരട്ടിയാണ് ഒമിക്രോണിന്റെ വ്യാപനശേഷി- മന്ത്രി പറഞ്ഞു.

നിലവിൽ വാക്‌സിൻ എടുത്തവരിൽ ഗുരുതര പ്രശ്‌നങ്ങൾ കാണിക്കുന്നില്ലെന്നാണ് വിദേശ രാജ്യങ്ങളിൽനിന്നുള്ള റിപ്പോർട്ട്. അതിനാൽ എല്ലാവരും വാക്‌സിനേഷൻ പൂർത്തിയാക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. കേരളത്തിൽ പുതിയ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും മാസ്‌കും സാനിറ്റൈസറും നിർബന്ധമായി ഉപയോഗിക്കണമെന്നും അവർ അറിയിച്ചു.

Similar Posts