സംസ്ഥാനത്ത് ഇന്ന് 54 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു
|11 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്
സംസ്ഥാനത്ത് ഇന്ന് 54 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം 8, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ 6 വീതം, കൊല്ലം, കോട്ടയം 5 വീതം, ആലപ്പുഴ 4, കോഴിക്കോട് 3, പാലക്കാട് 2, വയനാട്, കാസർഗോഡ് 1 വീതം ഒമിക്രോൺ സ്ഥിരീകരിച്ചത്. ഒരാൾ യുഎഇയിൽ നിന്നും വന്ന കർണാടക സ്വദേശിയാണ്. 35 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും 7 പേർ ഹൈ റിസ്ക് രാജ്യത്തിൽ നിന്നും വന്നതാണ്. ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതാണ്. 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. തിരുവനന്തപുരം 5, കൊല്ലം 3, ആലപ്പുഴ, കോട്ടയം, എറണാകുളം ഒന്ന് വീതം എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്.
സംസ്ഥാനത്ത് ആകെ 761 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും 518 പേരും ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും ആകെ 115 പേരും എത്തിയിട്ടുണ്ട്. 99 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 29 പേരാണുള്ളത്. അതേ സമയം കേരളത്തിൽ ഇന്ന് 41668 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂർ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂർ 2015, ആലപ്പുഴ 1798, പത്തനംതിട്ട 1708, ഇടുക്കി 1354, വയനാട് 850, കാസർഗോഡ് 563 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
33 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 73 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,607 ആയി. കോവിഡ് ബാധിച്ച് ഇന്ന് സംസ്ഥാനത്ത് 1139 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 17,053 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,218 സാമ്പിളുകളാണ് പരിശോധിച്ചത്.