Kerala
Manjeshwar election bribery case follow-up, K Surendran, BJP
Kerala

അയോധ്യയിലെ പ്രാണപ്രതിഷ്ഠ: കേരളത്തിലും അവധി പ്രഖ്യാപിക്കണം -കെ. സുരേന്ദ്രൻ

Web Desk
|
18 Jan 2024 1:34 PM GMT

‘കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത് സംസ്ഥാനവും മാതൃകയാക്കണം’

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ജനുവരി 22ന് സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചക്ക് 2.30 വരെ അവധി പ്രഖ്യാപിച്ചത് സംസ്ഥാനവും മാതൃകയാക്കണം.

ശ്രീരാമക്ഷേത്രം ഭാരതത്തിൻ്റെ ദേശീയ അഭിമാനസ്തംഭമാണ്. ശ്രീരാമനാണ് ഭരണനിർവഹണത്തിൻ്റെ കാര്യത്തിൽ നമ്മുടെ നാടിൻ്റെ മാതൃക. പ്രതിഷ്ഠാ ദിനം കേരളത്തിലെ ലക്ഷക്കണക്കിന് വിശ്വാസികൾ കാത്തിരിക്കുന്ന മുഹൂർത്തമാണ്. രാമനും രാമായണവും മലയാളിയുടെ ഹൃദയത്തിൽ അലിഞ്ഞുചേർന്ന വികാരമാണ്. സംസ്ഥാന സർക്കാർ വിശ്വാസികളുടെ വികാരം മാനിക്കണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Similar Posts