ഓണം ബമ്പറിലെ ട്വിസ്റ്റ്: സുഹൃത്ത് വഞ്ചിച്ചെന്ന് പനമരം സ്വദേശി സെയ്തലവി
|താന്‍ സെയ്തലവിയോട് തിരുത്തി പറഞ്ഞിട്ടുണ്ടെന്നാണ് അഹമ്മദ് പറയുന്നത്. തമാശക്ക് പറഞ്ഞതാണെന്ന് പറഞ്ഞ് പിന്നീട് സെയ്തലവിക്കയച്ച ശബ്ദ സന്ദേശവും അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കേള്‍പ്പിച്ചു.
ഓണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം തനിക്കാണെന്ന് പറഞ്ഞ് സുഹൃത്ത് വഞ്ചിക്കുകയായിരുന്നു എന്ന് പനമരം സ്വദേശി സെയ്തലവി. വയനാട് നാലാം മൈല്‍ സ്വദേശി അഹമ്മദ് വഞ്ചിച്ചെന്നാണ് സെയ്തലവി പറയുന്നത്. അദ്ദേഹം തനിക്ക് ടിക്കറ്റ് അയച്ചുതന്നിരുന്നു. ഇതുവരെ തിരുത്തിപ്പറയാന്‍ അദ്ദേഹം തയ്യാറായിട്ടില്ലെന്നും സെയ്തലവി പറഞ്ഞു.
എന്നാല്‍ താന്‍സെയ്തലവിയോട് തിരുത്തി പറഞ്ഞിട്ടുണ്ടെന്നാണ് അഹമ്മദ് പറയുന്നത്. തമാശക്ക് പറഞ്ഞതാണെന്ന് പറഞ്ഞ് പിന്നീട് സെയ്തലവിക്കയച്ച ശബ്ദ സന്ദേശവും അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കേള്‍പ്പിച്ചു.
എറണാകുളം മരട് സ്വദേശിക്കാണ് യഥാര്‍ഥത്തില്‍ ഒന്നാം സമ്മാനം ലഭിച്ചത്. ഓട്ടോ ഡ്രൈവറായ ജയപാലനാണ് ആ ഭാഗ്യശാലി. സമ്മാനം ലഭിച്ച ടിക്കറ്റ് അദ്ദേഹം ബാങ്കില്‍ ഏല്‍പിച്ചു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. തൃപ്പൂണിത്തുറയിലെ മീനാക്ഷി ഏജന്‍സിയില്‍ നിന്നാണ് ജയപാലന്‍ ടിക്കറ്റെടുത്തത്. പത്താം തിയ്യതിയാണ് ടിക്കറ്റെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ എടുത്ത ഒരു ടിക്കറ്റിന് 5000 രൂപ സമ്മാനം കിട്ടിയിരുന്നു. ഈ പണം ഉപയോഗിച്ച് അതേ ഏജന്‍സിയില്‍ നിന്നു തന്നെ വീണ്ടും ലോട്ടറി എടുക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് തന്നെ സമ്മാനം ലഭിച്ചതായി അറിഞ്ഞിരുന്നുവെന്നും ജയപാലന്‍ പറഞ്ഞു.