Kerala
Kerala
നടന് മണിയന്‍പിള്ള രാജുവിന്റെ വീട്ടിലെത്തി ഭക്ഷ്യമന്ത്രി ഓണക്കിറ്റ് നല്‍കിയത് വിവാദത്തില്‍
|3 Aug 2021 3:08 PM GMT
ഭക്ഷ്യവകുപ്പിന്റെ ഉത്തരവ് തന്നെ ലംഘിച്ചുള്ളതാണ് മന്ത്രിയുടെ സന്ദര്‍ശനമെന്ന് റേഷന്‍ ഡീലര്‍മാര്‍ ആരോപിച്ചു. പാവപ്പെട്ടവര്‍ക്കാണ് ആദ്യം കിറ്റ് വിതരണം ചെയ്യേണ്ടതെന്നാണ് ഭക്ഷ്യ വകുപ്പിന്റെ ഉത്തരവ്.
നടന് മണിയന്‍പിള്ള രാജുവിന്റെ വീട്ടിലെത്തി ഭക്ഷ്യമന്ത്രി ഓണക്കിറ്റ് നല്‍കിയത് വിവാദമാവുന്നു. ഭക്ഷ്യവകുപ്പിന്റെ ഉത്തരവ് തന്നെ ലംഘിച്ചുള്ളതാണ് മന്ത്രിയുടെ സന്ദര്‍ശനമെന്ന് റേഷന്‍ ഡീലര്‍മാര്‍ ആരോപിച്ചു. പാവപ്പെട്ടവര്‍ക്കാണ് ആദ്യം കിറ്റ് വിതരണം ചെയ്യേണ്ടതെന്നാണ് ഭക്ഷ്യ വകുപ്പിന്റെ ഉത്തരവ്. മുന്‍ഗണനേതര വിഭാഗമായ വെള്ള കാര്‍ഡുടമകള്‍ക്ക് ഈ മാസം 13 മുതലാണ് കിറ്റ് വിതരണം. റേഷന്‍ കടകളിലെ ഇ പോസ് മെഷീനും ഇപ്രകാരമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ ഷെഡ്യൂളാണ് മന്ത്രി ലംഘിച്ചതെന്നാണ് ആക്ഷേപം. അതേ സമയം വിവാദം അനാവശ്യമെന്ന് മന്ത്രി ജി.ആര്.അനില്‍ വിശദീകരിച്ചു. ഭക്ഷ്യ വകുപ്പിന്റെ പരിപാടികളുമായി എല്ലായ്പ്പോഴും സഹകരിക്കുന്നയാളാണ് മണിയന്‍പിള്ള രാജു. അദ്ദേഹത്തിന്റെ വീട്ടിലെത്തി കിറ്റ് നല്‍കിയതില്‍ തെറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി.