Kerala
Kerala
റേഷൻകടകളിൽ കിറ്റ് എത്തിയില്ല; ഓണക്കിറ്റ് വിതരണം അനിശ്ചിതത്വത്തിൽ
|25 Aug 2023 4:41 AM GMT
കിറ്റിൽ നിറയ്ക്കേണ്ട സാധനങ്ങൾ സപ്ലൈകോയിൽ എത്താത്തതാണ് വിതരണം വൈകാൻ കാരണം.
കോട്ടയം: ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞിട്ടും കൊല്ലം, കോട്ടയം ജില്ലകളിൽ ഓണക്കിറ്റ് വിതരണം തുടങ്ങിയില്ല. കൊല്ലത്ത് കിറ്റുകൾ റേഷൻ കടകളിൽ എത്താത്തതാണ് വിതരണം തടസ്സപ്പെടാൻ കാരണം. കിറ്റിൽ നിറയ്ക്കേണ്ട സാധനങ്ങൾ സപ്ലൈകോയിൽ എത്താത്തതാണ് വിതരണം വൈകാൻ കാരണം.
തുണിസഞ്ചിയടക്കം പതിനാലിന സാധനങ്ങള്‍ അടങ്ങുന്നതാണ് സര്‍ക്കാറിന്‍റെ ഈ വര്‍ഷത്തെ ഓണക്കിറ്റ്. 500 രൂപയോളം വിലവരുന്ന സാധനങ്ങളാണ് കിറ്റില്‍. ഇരുപത്തിയെട്ടാം തീയതി വരെ മഞ്ഞകാര്‍ഡുകാര്‍ക്ക് അതാത് റേഷന്‍ കടകളില്‍ നിന്ന് കിറ്റ് വാങ്ങാം. എന്തെങ്കിലും അസൗകര്യമുള്ളവര്‍ക്ക് മാത്രം ഏതെങ്കിലും റേഷന്‍ കടയില്‍ നിന്ന് വാങ്ങാനുള്ള സൗകര്യവുമുണ്ട്. ഇത്തവണ 5,87,691 മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ 20,000 പേര്‍ക്കുമാണ് ഓണക്കിറ്റ് നല്‍കുന്നത്.