Kerala
ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതല്‍; മൂന്നിനം പായസമുള്‍പ്പെടെ 15 ഇനം സാധനങ്ങള്‍
Kerala

ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതല്‍; മൂന്നിനം പായസമുള്‍പ്പെടെ 15 ഇനം സാധനങ്ങള്‍

Web Desk
|
31 July 2021 5:27 AM GMT

90 ലക്ഷം വരുന്ന കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് തിങ്കളാഴ്ച മുതല്‍ വാങ്ങിക്കാനാകും

ഓണക്കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തു നടന്നു. റേഷന്‍ കട വഴി കാര്‍ഡുടമകള്‍ക്ക് തിങ്കളാഴ്ച മുതല്‍ ലഭ്യമാകും. മഞ്ഞ കാര്‍ഡുടമകള്‍ക്കാണ് ആദ്യം വിതരണം ചെയ്യുന്നത്.

സേമിയ,പാലട, അരി തുടങ്ങി മൂന്നിനം പായസത്തിനുള്ള ഓരോ പാക്കറ്റ്. പഞ്ചസാര, വെളിച്ചെണ്ണ, തേയില, ശര്‍ക്കര, നെയ്യ് എല്ലാം കൂടി 15 ഇനം സാധനങ്ങള്‍ തുണി സഞ്ചിയില്‍ കയ്യില്‍ കിട്ടും. ഇതാണ് ഇത്തവണത്തെ ഓണക്കിറ്റിലെ വിഭവങ്ങള്‍. ലോക്ഡൌണില്‍ പൊറുതിമുട്ടിയ ജനത്തിന് തെല്ലൊരു ആശ്വാസം. 90 ലക്ഷം വരുന്ന കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് തിങ്കളാഴ്ച മുതല്‍ വാങ്ങിക്കാനാകും.

ആദ്യം മഞ്ഞ കാര്‍ഡുകാര്‍ക്ക്, പിന്നാലെ ചുവപ്പ്, നീല, വെള്ള കാര്‍ഡുടമകള്‍ക്ക് കിറ്റു വാങ്ങാം. ഓണം പ്രമാണിച്ച് ഇത്തവണ മുന്‍ഗണന വിഭാഗത്തിന് 1 ലിറ്റര്‍ മണ്ണെണ്ണ അധികമായി നല്‍കും. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് 10 കിലോ സ്പെഷ്യല്‍ അരിയും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഓണച്ചന്തകളുടെ പ്രവര്‍ത്തനം ആഗസ്ത് 10 മുതലും ആരംഭിക്കും.



Similar Posts