ഓണക്കിറ്റ്: റേഷൻകടകൾ നാളെ രാത്രി 8 വരെ പ്രവർത്തിക്കും
|എല്ലാ റേഷൻ കടകളിലും ആവശ്യമായ കിറ്റ് എത്തിച്ചുവെന്ന് സപ്ലൈകോ അറിയിച്ചു
തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിനായി നാളെ റേഷൻ കടകൾ രാവിലെ എട്ടുമണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കും. ഇതുവരെ രണ്ടു ലക്ഷത്തി പതിനായിരത്തിൽപരം ആളുകൾക്ക് ഓണക്കിറ്റ് നൽകി. എല്ലാ റേഷൻ കടകളിലും ആവശ്യമായ കിറ്റ് എത്തിച്ചുവെന്ന് സപ്ലൈകോ അറിയിച്ചു. നാളെ ഇടവേളകൾ ഇല്ലാതെ റേഷൻ കട പ്രവർത്തിക്കുമെന്നും സപ്ലൈകോ.
സംസ്ഥാനത്ത് ഇന്നും നാളെയുമായി കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചിരുന്നു. കിറ്റ് തീർന്നു പോയാൽ വാങ്ങാൻ എത്തിയ ആളുകളുടെ നമ്പർ വാങ്ങി വീട്ടിൽ എത്തിച്ച് നൽകുമെന്നും മന്ത്രി അറിയിച്ചു. അവസാനത്തെ ആളും ഓണ കിറ്റ് വാങ്ങുന്നതുവരെ റേഷൻ കടകൾ പ്രവർത്തിക്കും. ഇ പോസ് തകരാറിലായാൽ കിറ്റ് വിതരണത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും ജി ആർ അനിൽ പറഞ്ഞു.
ഇതുവരെ അറുപത്തി ഏഴായിരത്തിലധികം കിറ്റുകൾ മാത്രമാണ് വിതരണം ചെയ്തത്. അഞ്ചുലക്ഷത്തിലേറെ ഓണകിറ്റുകൾ ഇനിയും വിതരണം ചെയ്യാനുണ്ട്. ഏറ്റവും കൂടുതല്‍ കിറ്റുകൾ വിതരണം ചെയ്ത്ത് തിരുവനന്തപുരത്താണ്. കോഴിക്കോട് ഓണക്കിറ്റ് വിതരണം എങ്ങുമെത്തിയില്ല. ഇതുവരെ 27,00 കിറ്റുകൾ മാത്രമാണ് വിതരണം ചെയ്തത്. 37, 000 കിറ്റുകളാണ് ജില്ലയിൽ വിതരണം ചെയ്യാനുള്ളത്.