കുടിശ്ശികയുള്ളത് ഒന്നരക്കോടി രൂപ; പൊലീസ് വാഹനങ്ങള്‍ക്കുള്ള ഇന്ധന പമ്പ് അടച്ചു
|പലപ്പോഴും അതാത് സ്‌റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ സ്വന്തം പോക്കറ്റിൽ നിന്നും പൈസ എടുത്താണ് സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം നിറക്കുന്നത്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരുവനന്തപുരത്ത് പൊലീസ് വാഹനങ്ങൾക്കുള്ള ഇന്ധന പമ്പ് അടച്ചു. എസ്.എ.പി ക്യാമ്പിലെ പമ്പാണ് പ്രവർത്തനം നിർത്തിയത്.
ഒന്നരക്കോടി രൂപ കുടിശ്ശിക വരുത്തിയതിനാൽ കമ്പനികൾ ഇന്ധനവിതരണം നിർത്തിയിരുന്നു. സ്വകാര്യ പമ്പുകളിൽ നിന്നും ഇന്ധനം വാങ്ങാൻ ഡി.ജി.പി ഉത്തരവിറക്കി. ഗുരുതരമായ അവസ്ഥയാണ് കേരളപൊലീസിന് പെട്രോളുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ളത്.
പട്രോളിംഗിന് പോകാൻ പോലും ഇന്ധനമില്ലാത്ത അവസ്ഥയാണ് തിരുവനന്തപുരത്ത് ഇപ്പോഴുള്ളത്. പലപ്പോഴും അതാത് സ്‌റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ സ്വന്തം പോക്കറ്റിൽ നിന്നും പൈസ എടുത്താണ് സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം നിറക്കുന്നത്. പെട്രോളിയം കമ്പനികൾക്ക് നൽകാനുള്ള തുക ധനവകുപ്പിൽ നിന്നും അനുവദിച്ച് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഏകദേശം ഒന്നര കോടി രൂപയാണ് ഇത്തരത്തിൽ പെട്രോളിയം കമ്പനികൾക്ക് കുടിശ്ശികയായി നൽകാനുള്ളത്.