ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം; രാഷ്ട്രപതിക്ക് ഒരു ലക്ഷം മെയിൽ അയക്കാൻ ഡി.വൈ.എഫ്.ഐ
|ജനവിരുദ്ധ നിയമങ്ങൾ റദ്ദ്ചെയ്ത്, ജനാധിപത്യ വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കിയ അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും ഡി.വൈ.എഫ്.ഐ
ലക്ഷദ്വീപിൽ ജനാധിപത്യം പുനർസ്ഥാപിക്കണമെന്നും അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതിക്ക് ഒരു ലക്ഷം മെയിൽ അയക്കാൻ ഡി.വൈ.എഫ്.ഐ. ഡി.വൈ.എഫ്.ഐ ക്യാമ്പയിൻ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡൻ്റും പൊതുമരാമത്ത് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.
ലക്ഷദ്വീപിൽ ജനാധിപത്യം സ്ഥാപിക്കണമെന്നും ജനവിരുദ്ധ നിയമങ്ങൾ റദ്ദ്ചെയ്ത്, ജനാധിപത്യ വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കിയ അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെടടുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യൻ പ്രസിഡൻ്റിന് ഡി.വൈ.എഫ്.ഐ ഒരു ലക്ഷം ഇ-മെയിലുകൾ അയക്കുന്നത്.
അതേസമയം രാജ്യവ്യാപകമായി ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ ഓഫീസിന് മുന്നില്‍ നിരവധി സംഘടനകളാണ് പ്രതിഷേധവുമായി എത്തുന്നത്. നിരവധി സമരങ്ങളാണ് ഇതിന് മുന്നില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ദ്വീപുകള്‍, കപ്പലുകള്‍, കപ്പലുകളുമായി ബന്ധപ്പെട്ട പരിസരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കര്‍ശനമായ നിരീക്ഷണം ഉണ്ടാവണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. കപ്പലുകള്‍, ജെട്ടി, പോര്‍ട്ട്, പോര്‍ട്ട് പരിസരം എന്നിവിടങ്ങളില്‍ പ്രത്യേകം നിരീക്ഷിക്കാനും ഈ ഉത്തരവില്‍ പറയുന്നുണ്ട്.